'തുമ്പിപ്പെണ്ണും' കൂട്ടാളികളും 25 ലക്ഷം രൂപയുടെ രാസലഹരിയുമായി എക്സൈസ് വിരിച്ച വലയിൽ ; പിടിയിലായത് കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു നിന്ന്

കൊച്ചിയില്‍ കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു വൻ രാസലഹരി വേട്ട. വന്‍ രാസലഹരി വേട്ട. 25 ലക്ഷം രൂപ വിലവരുന്ന അരക്കിലോയോളം രാസലഹരിയുമായി കോട്ടയം സ്വദേശിയായ യുവതി അടക്കം 5 പേരെ അറസ്റ്റ് ചെയ്തു . ‘തുമ്പിപ്പെണ്ണ്’ എന്ന പേരില്‍ അറിയപ്പെടുന്ന നഗരത്തിലെ ലഹരിവില്‍പ്പനക്കാരി യുവതിയും സംഘവുമാണ് പിടിയിലായത്. രാസലഹരി ഹിമാചൽപ്രദേശിൽ നിന്നും ഓൺലൈനിൽ ഓർഡർ ചെയ്തു വരുത്തിയ ശേഷം നഗരത്തിൽ വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.
രാസലഹരി വാങ്ങാന്‍ എന്ന വ്യാജേനയാണ് സംഘത്തെ എക്സൈസ് അംഗങ്ങള്‍ വിളിച്ചുവരുത്തിയത്. രാത്രി എട്ട് മണിയോടെ പ്രതികൾ കാറിൽ സ്റ്റേഡിയം പരിസരത്തെ ഹോട്ടലിന് അടുത്തെത്തി. ഇവർ സ്ഥലത്തെത്തിയ ഉടൻ തന്നെ എക്സൈസ് സംഘം കാർ വളഞ്ഞു. പിടിയിലാകും എന്ന് ഉറപ്പായതോടെ അക്രമാസക്തരായ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ഏറെ പണിപ്പെണ്ടി വന്നു.
തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഉൾപ്പെടെ സ്ഥലത്തെത്തി. സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി.പ്രമോദ്, പ്രേവന്റീവ് ഓഫിസർ എൻ.ജി. അജിത്കുമാർ, എം.ടി.ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി.ടോമി, പി.പത്മഗിരീശൻ, പി.അനിമോൾ, ഡ്രൈവർ ബദർ, പി.സി. പ്രവീൺ എന്നിവരാണു അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























