സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ തുടരുന്ന നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആശങ്ക കൂട്ടുന്നതാണ് കാലാവസ്ഥാ മുന്നറിയിപ്പ്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ തുടരുന്ന നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആശങ്ക കൂട്ടുന്നതാണ് കാലാവസ്ഥാ മുന്നറിയിപ്പ്. രാത്രിയിൽ ഇന്നും കേരളത്തിൽ ഉടനീളം മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ബാക്കി എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് മറ്റന്നാളോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യതയുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.അതേസമയം, തലസ്ഥാനത്ത് ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശമുണ്ടായി. തലസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പ്രളയ സമാനമായ സാഹചര്യം വീണ്ടും ഉയരുന്നുണ്ട്. അണക്കെട്ടുകളെല്ലാം നിറയുകയാണ്. ഡാമുകളിലെ ജല നിരപ്പ് അനുനിമിഷം ഉയരുകയാണ്.
https://www.facebook.com/Malayalivartha

























