'ഓപ്പറേഷന്‍ അജയ്' ദൗത്യത്തിന്റെ ഭാഗമായി 36 മലയാളികള്‍ കൂടി ഇന്നലെ നാട്ടില്‍ എത്തി

യുദ്ധ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാനുള്ള 'ഓപ്പറേഷന്‍ അജയ്' ദൗത്യത്തിന്റെ ഭാഗമായി 36 മലയാളികള്‍ കൂടി ഇന്നലെ നാട്ടില്‍ എത്തി. രാവിലെ ഡല്‍ഹിയില്‍ നിന്ന് വിസ്താര എക്സ്പ്രസ് വിമാനത്തില്‍ 20 പേരും വൈകിട്ട് 16 പേരും കൊച്ചിയിലെത്തി.
എറണാകുളം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നോര്‍ക്ക ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. 395 പേരാണ് ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha

























