വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....വാട്ടര്‍ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പല്‍ ബര്‍ത്തിലേക്ക് അടുപ്പിച്ചത്, ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു, അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ലെന്ന് തെളിഞ്ഞു...നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി

തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്താണ് സ്വീകരിച്ചത്.മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് ചടങ്ങിന്റെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
ഇത് പോലെയുള്ള 8 കപ്പലുകള്‍ കൂടി ഇനി അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞം തുറമുറത്തേക്ക് വരും. ആറ് മാസത്തിനുള്ളില്‍ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് പോലെ ഒരു തുറമുഖം അപൂര്‍വ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകള്‍ക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി.
വിഴിഞ്ഞം തുറമുഖം, കേരളം ഇന്ത്യക്ക് നല്‍കുന്ന മഹത്തായ സംഭവനയാണ്. കേന്ദ്ര സര്‍ക്കാരും പദ്ധതിക്ക് മുന്‍ഗണ നല്‍കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, അദാനി ഗ്രൂപ്പിനെയും പ്രശംസിച്ചു.
https://www.facebook.com/Malayalivartha