സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള സമന്‍സിനെതിരെ കെബി ഗണേഷ് കുമാര്‍ എം.എല്‍എ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള സമന്‍സിനെതിരെ കെബി ഗണേഷ് കുമാര്‍ എം.എല്‍എ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍
മജിസ്‌ട്രേറ്റ് കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി ഇന്ന് വരെ സ്റ്റേ ചെയ്തിരുന്നു. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേശ് കുമാറിന് ഇതില്‍ പങ്കുണ്ടെന്നുമാണ് പരാതിക്കാര്‍ കീഴ്‌കോടതിയെ അറിയിച്ചിട്ടുള്ളത്.
മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാറിനെയും സോളര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്. കത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉള്‍പ്പെടെയാണ് പരാതിയിലുള്ള ആരോപണങ്ങള്‍.
https://www.facebook.com/Malayalivartha