Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

കാശ്‌മീര്‍ റിക്രൂട്ട്‌മെന്റ്‌ കേസില്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം; നാല്‌ പ്രതികള്‍ക്ക്‌ ഇരട്ട ജീവപര്യന്തം

04 OCTOBER 2013 04:13 AM IST
മലയാളി വാര്‍ത്ത.

കാശ്‌മീര്‍ റിക്രൂട്ട്‌മെന്റ്‌ കേസില്‍ തടിയന്റവിട നസീര്‍ അടക്കം നാല്‌ പ്രതികള്‍ക്ക്‌ ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. ബാക്കി ഒന്‍പതു പേര്‍ക്ക്‌ ജീവപര്യന്തമാണ്‌ ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്‌ജി എസ്‌. വിജയകുമാര്‍ ആണ്‌ ശിക്ഷ വിധിച്ചത്‌. എല്ലാവരും 50,000 രൂപ പിഴയും അടയ്‌ക്കണം.

മലപ്പുറം കാവഞ്ചേരി മുറ്റനൂര്‍ തായാട്ടില്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍, എറണാകുളം പള്ളിക്കര കണിയാട്ട്‌ കുടിയില്‍ വീട്ടില്‍ സര്‍ഫറാസ്‌ നവാസ്‌, പെരുമ്പാവൂര്‍ പാറപ്പുറം മുണ്ടകടവ്‌ വീട്ടില്‍ സാബിര്‍ പി. ബുഖാരി എന്നിവര്‍ക്കാണ്‌ തടിയന്റവിട നസീറിനൊപ്പം ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്‌.

വിധി പ്രസ്‌താവത്തിനു മുന്നോടിയായി രാവിലെ കേസ്‌ പരിഗണിക്കവേ ജയില്‍ശിക്ഷ ബാംഗ്ലൂരില്‍ വേണമെന്ന്‌ ചില പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കരുതെന്നും കടുത്ത ശിക്ഷ നല്‍കരുതെന്നും അബ്‌ദുള്‍ ജബ്ബാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികളോട്‌ കരുണ കാട്ടരുതെന്നും ഇവര്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്‌തവരാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

കനത്ത സുരക്ഷയിലാണ്‌ 13 പ്രതികളെയും കോടതിയില്‍ ഹാജരാക്കിയത്‌. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ക്ക്‌ ശേഷമാണ്‌ കോടതി പരിസരത്തേക്ക്‌ കടത്തിവിട്ടത്‌. വിധി പ്രസ്‌താവിച്ച ശേഷം ഉടന്‍തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതി പരിസരത്തുനിന്നും മാറ്റുകയും ചെയ്‌തു.

2006-2008 കാലത്ത്‌ കേരളത്തില്‍ നിന്നുള്ള യുവാക്കളെ ലഷ്‌കര്‍ ഇ തൊയ്‌ബയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ റിക്രൂട്ട്‌ ചെയ്‌തു എന്നാണ്‌ കേസ്‌. കേസിലെ നാലുപ്രതികള്‍ കാശ്‌മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ട അബ്ദുള്‍ ജബ്ബാറിനെ നാട്ടില്‍ നിന്നാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

രാജ്യദ്രോഹം, തീവ്രവാദികളുമായി ചേര്‍ന്ന്‌ രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, അനധികൃതമായി ആയുധം കൈയ്യില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (3 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (3 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (4 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (4 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (4 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (4 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (4 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (5 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (5 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (5 hours ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (5 hours ago)

Malayali Vartha Recommends