മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ...മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റിലൂടെ പ്രചരിപ്പിച്ചതിന്നാണ് നടപടി എടുത്തിരിക്കുന്നത്..

വലിയ സ്വീകാര്യതയാണ് ഇപ്പോൾ മുഖ്യമന്ത്രി വി ഡി സതീശന് സോഷ്യൽ മീഡിയയിൽ കൂടി ലഭിക്കുന്നത് . എന്നാൽ അദ്ദേഹത്തെ ചിലർ വളരെ മോശമായി രീതിയിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് . അവർക്കെതിരെ കർശനമായി നീക്കമാണ് ഇപ്പോൾ കെ എസ് ആർ ടി സി എടുത്തിരിക്കുന്നത് . മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റിലൂടെ പ്രചരിപ്പിച്ച നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ്.സുനില്‍ കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
1960ലെ കേരള സിവില്‍ സര്‍വീസ് (തരംതിരിവും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളുടെ 10–ാം വകുപ്പ് പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റു ചെയ്തു. ഈ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനവും അച്ചടക്ക ലംഘനവുമാണെന്ന് ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രിയെ മോശം രീതിയിൽ ചിത്രീകരിക്കുന്നതിനായി സുനിൽ കുമാർ മോർഫ് ചെയ്ത ചിത്രം ഫെയ്ല്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു. പൊതുജന മധ്യത്തിൽ സർക്കാരിന്റെയും കെഎസ്ആർടിസി കോർപ്പറേഷന്റെയും അന്തസിന് കളങ്കം വരുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനാണ് നടപടി.
വകുപ്പുതലത്തിലാണ് സുനിൽകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.ഇൻസ്റ്റഗ്രാമിലും സൂപ്പർസ്റ്റാറായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ചുമതലയേറ്റ ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഇൻസ്റ്റഗ്രാം പേജ് പത്തുലക്ഷം ഫോളോവേഴ്സ് കടന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അഞ്ചുദിവസം
കൊണ്ട് ഇത് 1.6 മില്യൺ (16 ലക്ഷം) ഫോളോവേഴ്സായി ഉയർന്നു. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഫോളോവേഴ്സ് ഉള്ളവരിൽ രണ്ടാം സ്ഥാനത്ത് അദ്ദേഹമെത്തി. 2.2മില്യണുമായി (22 ലക്ഷം) ശശിതരൂരാണ് ഒന്നാമത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനു 15 ലക്ഷം ഫോളോവേഴ്സാണുള്ളത്.ഫേസ്‌ബുക്കിൽ 8,13,000 പേരും എക്സിൽ 51,500 പേരുമാണ് മുഖ്യമന്ത്രിയെ ഫോളോ ചെയ്യുന്നത്. കേരളത്തിൽ ഏറ്റവുമധികം പേർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പിന്തുടരുന്ന രാഷ്ട്രീയ നേതാവും ശശി തരൂർ എം.പിയാണ്.
https://www.facebook.com/Malayalivartha

























