കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്

തന്നെ കുറിച്ച് ഓര്‍ത്ത് അപമാന ഭാരത്താല്‍ ഒരു പറവൂരുകാരനും തലകുനിച്ച് നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കില്ലെന്നും കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം തട്ടകമായ പറവൂരില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള തുടക്കം ഉടനുണ്ടാകുമെന്നും സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. സ്വീകരണ ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയും മോഹന്‍ലാലും സലിംകുമാറും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
മലയാളികള്‍ക്ക് മുഖ്യമന്ത്രിയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് ചടങ്ങില്‍ പ്രസംഗിച്ച മോഹന്‍ലാല്‍ പറഞ്ഞു. നാട് അദ്ദേഹത്തെ സി.എം ആക്കാന്‍ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. .നേരത്തെ കൊച്ചിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സൂപ്പര്‍താരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു.
കൊച്ചി പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രിക്കും ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോണ്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ക്കും എം.എല്‍.എമാര്‍ക്കും രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സ്വീകരണം ഒരുക്കിയത്. വി.ഡി. സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. ഉത്സാഹത്തോടെയും നീതിപൂര്‍വകമായും പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിയട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























