യുഡിഎഫിനെ തകര്‍ക്കുകയാണ് ജോര്‍ജിന്റെ ലക്ഷ്യമെന്ന് തിരുവഞ്ചൂര്‍
സര്‍ക്കാര്‍ ചീഫ് വിപ്പ് ജോര്‍ജ്ജിന്റെ ലക്ഷ്യം താനല്ലെന്നും യു.ഡി.എഫാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. യു.ഡി.എഫിനെ തകര്‍ക്കാനാണ് പി.സി.ജോര്‍ജ്ജ് ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.സി.ജോര്‍ജ്ജ് പൊട്ടിയപന്താണ്. ജോര്‍ജ്ജിനുള്ള മറുപടിക്ക് ഇനിയും കാത്തിരിക്കണം.
ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് എ.കെ.ആന്റണിയും വിമര്‍ശനവിധേയനായത്. ആഭ്യന്തരവകുപ്പ് വിമര്‍ശനങ്ങളുടെ കൂടപ്പിറപ്പാണ്. പാര്‍ട്ടി തനിക്ക് സംരക്ഷണം നല്‍കണം. മാണി നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് കാത്തിരിക്കാന്‍ തയ്യാറാണ്. ടി.ജി നന്ദകുമാര്‍ തന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ സുഹൃത്തല്ല. ടി.ജി നന്ദകുമാര്‍ രാഷ്ട്രീയ ദല്ലാളായിരിക്കും, എന്നാല്‍ യു.ഡി.എഫിന്റെ ദല്ലാളല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ആന്റണിയോട് ജോര്‍ജ്ജിനുള്ളത് അറവുകാരന് ആട്ടിന്കുട്ടിയോടുള്ള സ്നേഹമാണെന്ന് എം.എം.ഹസനും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha