Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കിരീടം ഉറപ്പിച്ച് തലസ്ഥാനം... എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് അനന്തപുരിയിൽ സമാപനം.... വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..

രണ്ടാം പിണറായി സർക്കാരിലെ ബാർ കോഴ കേസിൽ... സർക്കാർ ഉന്നതർക്ക് വേണ്ടി കോഴ പിരിക്കണമെന്ന് ആവശ്യപ്പെട്ട അനിമോൻ പ്രതിയാകും...ക്രൈംബ്രാഞ്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് അനിമോനെ പ്രതിയാക്കിയത്...

23 JULY 2024 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

  ബീച്ചിൽ 23 കാരിയെ ഭീഷണിപ്പെടുത്തി കവർച്ച... പോലീസ് സാക്ഷികൾക്ക് വാറണ്ട്

സഹോദരിയെ കത്രിക ഉപയോഗിച്ച്  കൊലപ്പെടുത്തിയ കേസിൽ  പ്രതിയെ വിട്ടയച്ചു

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  കിരീടം ഉറപ്പിച്ച് തലസ്ഥാനം... എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് അനന്തപുരിയിൽ സമാപനം.... വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും

കനത്ത മഴ.... തൃശൂർ ജില്ലയില്‍ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു

രണ്ടാം പിണറായി സർക്കാരിലെ ബാർ കോഴ കേസിൽ സർക്കാർ ഉന്നതർക്ക് വേണ്ടി  കോഴ പിരിക്കണമെന്ന് ആവശ്യപ്പെട്ട  അനിമോൻ പ്രതിയാകും.  ക്രൈംബ്രാഞ്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് അനിമോനെ പ്രതിയാക്കിയത്. അങ്ങനെ കോഴ പിരിച്ച പിണറായിയും മന്ത്രി പുംഗവൻമാരും വിശുദ്ധരായി. വാദി പ്രതിയായെന്ന് ചുരുക്കം.മദ്യനയം മാറ്റാൻ ബാറുടമകള്‍ ആർക്കും കോഴ നൽകിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.. പണം പിരിച്ചത് തലസ്ഥാനത്ത് അസോസിയേഷന്‍റെ പുതിയ കെട്ടിടം വാങ്ങാനാണെന്ന ബാറുടമകളുടെ വിശദീകരണം ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിൻറെ റിപ്പോർട്ട്.മദ്യനയം മാറ്റാൻ കോഴ പിരിക്കണമെന്ന ബാറുടമ അനിമോൻെറ ശബ്ദരേഖ തെറ്റിദ്ധാരണമൂലമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.


അനിമോന്‍റെ ഓഡിയോ വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയെങ്കിലും രണ്ടാം ബാർക്കോഴ വിവാദത്തിൽ കോഴയില്ലെന്ന കണ്ടെത്തി അന്വേഷണ റിപ്പോർട്ട്  ക്രൈംബ്രാഞ്ച് നൽകി. സർക്കാറിനും ബാറുടമകൾക്കും ആശ്വാസകരമായ കണ്ടെത്തലാണ്  അന്വേഷണസംഘത്തിന്‍റേത്.കൊച്ചിയിൽ നടന്ന ബാറുടമകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഇടുക്കി ജില്ലാ പ്രസി‍ഡൻറ് അനി മോൻ നയം മാറ്റാനായി പണം പിരിക്കണമെന്നാവശ്യപ്പെട്ട് ബാറുമടകളുടെ ഗ്രൂപ്പിൽ ശബ്ദരേഖയിട്ടത്. ഇതാണ് വിനയായത്.
ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ബാർ കോഴയിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പരാതി നൽകിയത്.

 

തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം വാങ്ങാനാണ് പണ പിരിവ് എന്നായിരുന്നു അസോസിയേഷൻ നേതൃത്വത്തിൻെറ വിശദീകരണം. പിന്നാലെ അനിമോനും മലക്കം മറിഞ്ഞു. ഇതേ കണ്ടെത്തലാണ് ക്രൈം ബ്രാഞ്ചും നടത്തിയിരിക്കുന്നത്. ശബ്ദ സന്ദേശമയച്ച അനി മോൻ ശബ്ദം തൻെറതല്ലെന്ന് നിഷേധിച്ചില്ല.കെട്ടിട നിർമ്മാണത്തിന് പണം പിരിക്കുന്നതിൽ ഇടുക്കി ജില്ല വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നപ്പോള്‍ ഉണ്ടായ ദേഷ്യത്തിലിട്ടതാണെന്നാണ് അനിമോൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. മദ്യ ലഹരിയിലായിരുന്നുവെന്നും പറഞ്ഞു. ശബ്ദരേഖ പുറത്തുപോയതിന് പിന്നാലെ ഗ്രൂപ്പിൽ നിന്നും അനിമോൻ ശബ്ദരേഖ ഡിലീറ്റ് ചെയ്തിരുന്നു. ഗ്രൂപ്പും ഇല്ലാതാക്കി.

അതിനാൽ ചോർച്ച എവിടെ നിന്നുമെന്ന് കണ്ടെത്തണമെങ്കിൽ ഗ്രൂപ്പിലുള്ള എല്ലാവരുടെയും ഫോണുകളും ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരുമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.ബാറുമടകള്‍ക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും അതാണ് ശബ്ദ രേഖ ചോർച്ചക്കു കാരണമെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. മദ്യ നയമാറ്റത്തിന് പണ പരിവ് നടത്തിയതായി അസോസിയേഷൻിൽ അംഗങ്ങളായ ബാറുടമകള്‍ മൊഴി നൽകിയതുമില്ല. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയിൽ അസ്വാഭാവിമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനറെ മകൻ അർജുൻ രാധകൃഷ്ണൻ ഉപയോഗിക്കുന്ന നമ്പർ ബാറുടമകളുടെ ഗ്രൂപ്പിൽ കണ്ടെത്തിയിരുന്നു. അർജുനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

 

പരിശോധനയിൽ ആ നമ്പർ ഉപയോഗിക്കുന്നത് അർജുൻറെ ഭാര്യാമാതാവാണെന്ന് കണ്ടെത്തി. ഭാര്യാപിതാവിൻറെ പേരിലുണ്ടായിരുന്ന ബാർ ലൈസൻസ് പിതാവിൻറെ മരണശേഷം അമ്മക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ എം.മാണി പ്രതിയായ ബാർക്കേഴകേസ്  ആ സർക്കാരിന്റെ തന്നെ അന്തകരായി. കെ.എം.മാണി കേസിൽ പ്രതിയാവുകയും സ്ഥാന ഭ്രഷ്ടനാവുകയും  ചെയ്തു. ഇതാണ് സി.പി. എമ്മിന്റെ മനക്കരുത്ത്. ഒത്തൊരുമ. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വന്നത്.

 

ശബ്ദ സന്ദേശം പുറത്തുവന്നതിന്റെ തലന്നാണ് ഐ.ടി. പാർക്കുകളിൽ ബാർ തുറക്കുമെന്ന വാർത്തയും പുറത്തറിഞ്ഞത്. ''പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം. ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്. ചിലർ വ്യക്തിപരമായി പണം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ശബ്ദ സന്ദേശത്തിലുണ്ട്. പണം നൽകിയ  ഇടുക്കിയിലെ ഒരു ബാർ ഹോട്ടലിന്റെ പേരും  ഇടുക്കി ജില്ലാ പ്രസിഡണ്ട് വെളിപ്പെടുത്തുന്നു''.ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം  കൊച്ചിയിൽ ചേർന്നിരുന്നു. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ്  ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. 

 
ശബ്ദരേഖ നിഷേധിക്കാതെ, പരിശോധിക്കണമെന്ന് പറഞ്ഞ് അനിമോൻ ഒഴിഞ്ഞുമാറി. കൊച്ചിയിൽ ബാർ ഇടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ പക്ഷേ പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് പ്രതികരിച്ചത്. സുനിൽകുമാർ സി പി എമ്മിന്റെ സ്വന്തം, പഴയ ആളാണ്. തിരുവനന്തപുരത്തെ മദ്യ - ഹോട്ടൽ വ്യാപാരിയാണ് അദ്ദേഹം.യുഡിഎഫ് കാലത്ത് ബാർകോഴ പ്രതിപക്ഷമായ എൽഡിഎഫ്  വൻതോതിൽ ഉയർത്തിയിരുന്നു. ഇന്ന് ഇടത് ഭരണകാലത്തെ മദ്യനയമാറ്റ സമയത്താണ് വീണ്ടും കോഴ ചർച്ചയാകുന്നത്. ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യംനയം നടപ്പിലാക്കുന്നതെന്നതുമാണ് ആക്ഷേപം.  സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. തെരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു.അനിമോന്റെ ഫോൺ സന്ദേശം പുറത്തുവന്നയുടൻ തന്നെ സി.പി.എം സംസ്ഥാന തലത്തിൽ തന്നെ ഇടപെടൽ ഉണ്ടായി. എത്രയും വേഗം പ്രസ്താവന നിഷേധിച്ച് ഇയാളെ പുറത്താക്കാൻ സി പി എം നിർദ്ദേശിച്ചു. സി.പി.എം പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്നയാളാണ് സുനിൽ കുമാർ.     സർക്കാരിൽ നിന്നും നിർലോഭമായ പിന്തുണ ലഭിക്കുന്നുമുണ്ട്. സാധാരണ ഗതിയിൽ മദ്യ മുതലാളിമാർ എക്സൈസ് മന്ത്രിയെ കാണാറില്ല. പിണറായി മന്ത്രിസഭയിൽ പിണറായിയെ അല്ലാതെ മറ്റാരെയും കണ്ടിട്ട് കാര്യമില്ലെന്ന്  അവർക്കറിയാം.ഐടി പാർക്കുകളിൽ മദ്യവിൽപനക്ക് സാധ്യത ഉറപ്പിച്ചതോടെയാണ് പിരിവ് ഊർജിതമായത്. പ്രതിപക്ഷ എം.എൽ.എമാരുടെ എതിർപ്പ് അവഗണിച്ച് ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദേശങ്ങൾക്ക് നിയമസഭാ സമിതി അംഗീകാരം നൽകിയിരുന്നു.ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ ബാറുടമകൾക്കും അവസരം കിട്ടുന്ന രീതിയിലാണ് ചട്ടഭേദഗതി. ഐ.ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഐ.ടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിയ്ക്കോ നടത്തിപ്പ് നൽകും.രണ്ടാം പിണറായി സർക്കാറിന്റെ കാലത്താണ് എക്സൈസ് മന്ത്രി ചട്ടഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചത്. ഈ ചട്ടഭേദഗതിക്കാണിപ്പോൾ നിയമസഭാ സമിതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.     ദ്യവില്പനയുടെ ചുമതല ഐടി പാർക്ക് അധികൃതർക്ക് മാത്രം നൽകണമെന്നായിരുന്നു എക്സൈസ് കമ്മിഷണറുടെ ആദ്യ ശുപാർശ. പക്ഷെ, നിയമസഭാ സബ്ജക്ട് കമ്മിറ്റി ഇതിൽ ഭേദഗതി കൊണ്ടുവന്നു.നേരത്തെ മദ്യനയത്തിൽ കാതലായ പൊളിച്ചെഴുത്തിന് സർക്കാർ തയ്യാറായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കള്ള് വിൽക്കാനും റസ്റ്റൊറന്റുകളിൽ വൈൻ വിൽക്കാനുമൊക്കെ അനുവാദം നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കേരളത്തിലെ പാർലെമെന്റ് ഇലക്ഷനിൽ സി.പി.എമ്മിനെ സഹായിച്ചത്  വൻകിട മദ്യ മുതലാളിമാരാണെന്ന് ആരോപണം. വീര്യം കുറഞ്ഞ മദ്യം വിപണയില്‍ എത്തിക്കാന്‍ വന്‍കിട മദ്യ കമ്പനികളും രംഗത്തെത്തി കഴിഞ്ഞു. ഇതാണ് സർക്കാരിന്റെ പുതിയ പദ്ധതി.  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് സംബന്ധിച്ച നിര്‍ദേശങ്ങളുമായി ബക്കാര്‍ഡി കമ്പനി സര്‍ക്കാരിനെ സമീപിച്ചു.      നിലവിൽ കെയ്‌സിന് 400 രൂപയ്‌ക്ക് മുകളിൽ ഉള്ള മദ്യത്തിന് 251 ശതമാനം ആണ് നികുതി. ഇതിന് താഴെ വിലയുള്ള മദ്യത്തിന് 245 ശതമാനവും. കേരളത്തിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം ബ്രാൻഡ് മദ്യത്തിനും 400 ന് മുകളിലാണ് വില. 42.86 ശതമാനം ആണ് സംസ്ഥാനത്ത് പുറത്തിറങ്ങുന്ന മദ്യത്തിലുള്ള ആൽക്കഹോളിന്റെ അളവ്. ഇത് 20 ശതമാനമാക്കി കുറയ്‌ക്കുമ്പോൾ നികുതിയും കുറയ്‌ക്കണം എന്നാണ് ഉത്പാദകരുടെ ആവശ്യം. എക്സൈസ് വകുപ്പിൽ അഴിമതിയുടെ പടക്കം പൊട്ടിക്കാൻ ഒരാൾ വേണമായിരുന്നു. അതിന് ഷംസീറിനോ എം.വി.ഗോവിന്ദനോ കഴിയില്ല. പകരം പ്രതികരിക്കാത്ത എം.ബി.രാജേഷിന് മാത്രമേ കഴിയൂ. ഇന്ന് സംസ്ഥാനത്ത് ഏറ്റവുമധികം അഴിമതി നടക്കുന്ന വകുപ്പായി എക്സൈസ് മാറിയിരിക്കുന്നുവെന്നാണ് ആരോപണം. മന്ത്രി എം.ബി.രാജേഷിനെ നോക്കുകുത്തിയാക്കി കൊണ്ടാണ് മുഖ്യമന്ത്രിയുടെ  നീക്കമെന്നും ആരോപണമുണ്ട്.       രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 78 ബാറുകൾക്കാണു പുതിയ ലൈസൻസ് നൽകിയത്. എം.വി.ഗോവിന്ദൻ എക്സൈസ് മന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം,  10 മാസത്തിനിടെയാണ് ഇതിൽ 60 ബാറുകൾക്കു ലൈസൻസ് നൽകിയത് .  എം.വി.ഗോവിന്ദൻ എക്സൈസിൽ തുടർന്നിരുന്നെങ്കിൽ ഇത്രയധികം ബാറുകൾ അനുവദിക്കാൻ അദ്ദേഹം സമ്മതിക്കുമായിരുന്നില്ല. പിണറായി പറയുന്നതെല്ലാം കണ്ണുമടച്ച് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.  പാർട്ടിയുടെ താൽപ്പര്യങ്ങൾ പോലും പലപ്പോഴും എം വി ഗോവിന്ദൻ അംഗീകരിച്ച് കൊടുക്കാറുണ്ടായിരുന്നില്ല. എം.ബി.രാജേഷ് മന്ത്രിയായ ശേഷം വർധിപ്പിച്ച ബാർ ലൈസൻസ് ഫീസ് രണ്ടു മാസമായിട്ടും സർക്കാർ വാങ്ങിയിട്ടില്ല.   30 ലക്ഷത്തിൽ നിന്നു 35 ലക്ഷമാക്കി ലൈസൻസ് ഫീസ് ഉയർത്തി ജൂലൈ 27നാണു മദ്യനയം പ്രഖ്യാപിച്ചത്. 777 ബാറുകളിൽ നിന്നായി 38.85 കോടി രൂപ ലഭിക്കാനുണ്ടായിട്ടും ഈ തുക വാങ്ങിയെടുക്കാൻ സർക്കാരിന് ഉത്സാഹമില്ല. ഫീസ് വർധിപ്പിച്ചുള്ള ചട്ടഭേദഗതി ആയില്ലെന്നതാണ് ഔദ്യോഗിക വിശദീകരണം.മാസങ്ങളോളം ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന ശേഷമാണു ഫീസ് 35 ലക്ഷമാക്കി ഉയർത്തി കഴിഞ്ഞ ജൂലൈ അവസാനം നയം പ്രഖ്യാപിച്ചത്. ഇതിന് പാർട്ടിയുടെ അംഗീകാരമുണ്ടായിരുന്നു. കൂട്ടിയ ഫീസ് അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടു ബാറുടമകളുടെ സംഘടന സർക്കാരിനെ സമീപിച്ചിരുന്നു. വെറുതെ ഫീസ് ഉയർത്തിയെങ്കിലും തുക സർക്കാർ ഖജനാവിൽ എത്തിയിട്ടില്ല. . ചട്ടഭേദഗതി ആവശ്യമുണ്ടെങ്കിൽ അടിയന്ത‌‌രമായി വേണമെന്നു മദ്യനയത്തിൽ തന്നെ നിർദേശിച്ചിട്ടും ചട്ടം തയാറാക്കിയില്ല. ഫീസ് ഈടാക്കാത്തതിൽ ധനവകുപ്പും മന്ത്രി ബാലഗോപാലും അതൃപ്തിയിലായി . സർക്കാരിൻ്റെ കൈയിലാണെങ്കിൽ അഞ്ചു പൈസയില്ല. ഒരുതരത്തിലും നികുതി പിരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സാധാരണ നികുതികൾ പോലും പിരിച്ചെടുക്കാറില്ല. ഈ സാഹചര്യത്തിൽ നികുതി ഊർജിതമായി പിരിക്കാൻ ധനമന്ത്രി പലവട്ടം നിർദ്ദേശം നൽകിയതാണ്. എന്നാൽ ഫലമുണ്ടായില്ല.   തോന്നിയ മട്ടിൽ ബാറുകൾ അനുവദിക്കുന്നുവെന്ന ആക്ഷേപം സർക്കാരിനു മേലുണ്ട്. ഇതിനിടയിലാണ് ബാർ കോഴ ആരോപണം ഒതക്കിയത്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് സാക്ഷികൾക്ക് വാറണ്ട്  (4 minutes ago)

ഇരുണ്ട ലോകം പ്രദർശനത്തിൽ  (4 minutes ago)

വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും  (12 minutes ago)

കത്രിക ഉപയോഗിച്ച് സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ  പ്രതിയെ വിട്ടയച്ചു  (18 minutes ago)

മകൾ പറഞ്ഞ അക്രമിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ  (29 minutes ago)

ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (32 minutes ago)

എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേളയ്ക്ക് സമാപനം... തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി  (49 minutes ago)

6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം  (54 minutes ago)

ദുരന്ത നിവാരണ സേനയുടെ 22 ടീമുകളെ വിന്യസിച്ചു  (1 hour ago)

തൃശൂർ ജില്ലയില്‍ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള...  (1 hour ago)

മോൻതാ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു , വൈകുന്നേരത്തോടെ  (1 hour ago)

മോദിക്ക് സ്‌നാനം ചെയ്യുന്നതിനായി വ്യാജ യമുനാനദി നിര്‍മ്മിച്ചതായി ആരോപണം  (7 hours ago)

കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി  (7 hours ago)

പി.എം ശ്രീ വിഷയത്തില്‍ സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി  (8 hours ago)

ദില്ലി ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു  (8 hours ago)

Malayali Vartha Recommends