Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പിണറായിയെ വെട്ടിവീഴ്ത്തി നിര്‍മല...ചോദിച്ചത് ഒന്നും കൊടുത്തില്ല ! രാജിക്കത്തുമായി ബാലഗോപാല്‍ ക്ലിഫ് ഹൗസിലേയ്ക്ക്...പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനെ പുതിയ ധനമന്ത്രിയാക്കാം ! പിണറായിയുടെ ധൂര്‍ത്തിന് പണികിട്ടിയത് മലയാളിക്ക്, കൈയ്യിട്ട് നക്കാന്‍ കിട്ടിയില്ല പൊട്ടിക്കരഞ്ഞ് പിണറായി

23 JULY 2024 08:55 PM IST
മലയാളി വാര്‍ത്ത

പ്രത്യേക സാമ്പത്തിക പാക്കേജില്ല, എയിംസില്ല, വിഴിഞ്ഞം തുറമുഖ വികസനത്തിന് സഹായവുമില്ല... മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണനിരാശ. സംസ്ഥാനത്തുനിന്ന് രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ഇതാദ്യമായി ലോക്‌സഭയിലേക്ക് ബിജെപി പ്രതിനിധിയെ തിരഞ്ഞെടുത്തയച്ചിട്ടും കേരളത്തെ സംബന്ധിച്ച് ബജറ്റ് ബാക്കിവച്ചത് നിരാശമാത്രം. കേരള ഭരണത്തെക്കുറിച്ച് അത്രനല്ല അഭിപ്രായമില്ല നിര്‍മല സീതാരാമന് . കേരളം ഭരിക്കുന്നവര്‍ക്ക് ഏതു പദ്ധതിയിലും എന്തു കിട്ടും എന്ന ചിന്ത മാത്രമാണെന്നും കേരളത്തിലെ പദ്ധതികളിലെല്ലാം സര്‍വത്ര അഴിമതിയാണ് എന്നും പിണറായി സര്‍ക്കാരിന് കയ്യിട്ടുവാറാണ് ഇനി കേന്ദ്രത്തില്‍ നയാപൈസ ഇല്ലെന്നുമൊക്കെ ധനമന്ത്രി തുറന്നയിച്ചതുമാണ് . എന്നാലും ലോക്‌സഭയില്‍ ആദ്യമായി താമര വിരിഞ്ഞതിന്റെ ഒരു സന്തോഷം ബജറ്റിലുണ്ടാകുമെന്നു കരുതിയെങ്കിലും തികഞ്ഞ നിരാശയാണ് ഫലം

കഴിഞ്ഞ ബജറ്റുകളിലെല്ലാം കേരളത്തിന്റെ പിടിപ്പുകേടിന്റെ പേരില്‍ തന്നെയാണ് കേന്ദ്ര ധനമന്ത്രി കേരളത്തെ തഴഞ്ഞിട്ടുള്ളത് . കേരളം ധനമന്ത്രി ബാലഗോപാല്‍ ആവട്ടെ പലവട്ടം രാജിയുടെ വാക്കാത്തത്തിയിട്ടുമുണ്ട്. കുത്തഴിഞ്ഞുപോയ കേരളത്തിന്റെ സാമ്പത്തികാവസ്ഥ ഒന്ന് നേരെയാക്കാന്‍ പാവം ബാലഗോപാല്‍ നെട്ടോട്ടമോടുകയാണ് . എന്നാല്‍ കിട്ടിയ പണമെല്ലാം വകമാറ്റി ചെലവഴിച്ച് ധൂര്‍ത്തിന്റെ പര്യായമായി മാറിയ മുഖ്യന്റെ നാട്ടില്‍ ധനമന്ത്രിക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥ. ഇപ്പോള്‍ കേന്ദ്രവിഹിതം ഒന്നും കിട്ടിയില്ല എന്ന് നിലവിളിക്കുമ്പോഴും ഇതിന്റെ
കാരണഭൂതന്‍ മൗനത്തില്‍ തന്നെയാണ് . മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉള്‍പ്പടെയുള്ളവ കൊടുത്ത് തീര്‍ത്ത് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കേന്ദ്രത്തിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു . എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷയും പോയിക്കിട്ടി

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 202425 മുതല്‍ രണ്ടുവര്‍ഷത്തേക്ക്, 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ലഭ്യമാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടതേയില്ല. 202223, 202324 വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ചതിലൂടെ വന്ന കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 24,000 കോടി എന്ന തുകയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് നേരത്തെ ധനമന്ത്രി കെ.എന്‍. വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പ്രത്യേക സഹായമായി 5,000 കോടി രൂപയും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും ലഭ്യമായില്ല. ദേശീയപാതാവികസനത്തിന് വായ്പയെടുത്ത വകയിലെ തുകയ്ക്ക് പകരമായി 6,000 കോടിരൂപ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നിരുപാധിക വായ്പ എടുക്കാനുള്ള അനുമതിയും തേടിയിരുന്നു. അതും അനുവദിച്ചില്ല. ബജറ്റിന് മുന്നോടിയായി നിര്‍മല സീതാരാമന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ കെ.എന്‍. ബാലഗോപാല്‍ ഉന്നയിച്ചിരുന്നത്.

സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍വേ പ്രോജക്ടിന് വേഗത്തില്‍ അനുമതി നല്‍കണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിരുന്നു. എന്നാല്‍ അതും നടപ്പായില്ല. തലശ്ശേരിമൈസൂരു, നിലമ്പൂര്‍നഞ്ചാഗുഡ് റെയില്‍പാതകള്‍ക്കായുള്ള സര്‍വേകളും ഡി.പി.ആര്‍. തയ്യാറാക്കല്‍ തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. കൂടുതല്‍ എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളും കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇക്കുറിയും പരിഗണിക്കപ്പെട്ടില്ല. തൃശ്ശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, സംസ്ഥാനത്ത് എയിംസ് വരുമെന്ന തരത്തില്‍ പലകുറി പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണയും എയിംസില്‍ കേരളത്തിന് നിരാശ മാത്രം ബാക്കി

സുവര്‍ണ വാഗ്ദാനങ്ങളുമായി 2016 ല്‍ അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമായി മാറുന്നത് കേരളം കണ്ടു . ഭക്ഷ്യക്കിറ്റും ക്ഷേമ പെന്‍ഷനുമടക്കം സര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ പിണറായി വിജയന്‍ നല്‍കിയ ഔദാര്യമായി കേരളത്തെ തെറ്റിദ്ധരിപ്പിച്ചു.. എന്തുകാര്യത്തിലും അഴിമതിയുടെ സാധ്യത തേടി നടക്കുന്ന ഭരണാധിപന്മാരുള്ളപ്പോള്‍ കോരന് കഞ്ഞി ഇപ്പോഴും കുമ്പിള്‍ തന്നെ എന് പറഞ്ഞപോലെ പാവപ്പെട്ടവര്‍ക്കും ഇടനിലക്കാര്‍ക്കും ആശ്വാസത്തിന് വകയൊന്നും കണ്ടെത്താന്‍ കഴിയില്ല

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends