ഇനി അച്ഛനും മകനും കളി... സര്‍ക്കാരിനെ മറ്റൊരു പ്രതിസന്ധിയിലാക്കി ഗണേഷ് കുമാര്‍ രാജിക്കത്ത് നല്കി, മന്ത്രിയാക്കുക ലക്ഷ്യം
ഒരിടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണ പിള്ളയും കെ.ബി ഗണേഷ്കുമാറും സര്‍ക്കാരിനെ വന്‍ സമ്മര്‍ദ്ദത്തിലാക്കി രംഗത്തെത്തി. ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് ബാലകൃഷ്ണ പിള്ളയ്ക്ക് നല്കി. കത്ത് ഉടന്‍തന്നെ സ്പീക്കര്‍ക്ക് നല്കാനാണൊരുങ്ങുന്നത്. മന്ത്രിയാക്കാത്തതിലുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് അദ്ദേഹം രാജി വെച്ചതെന്നാണ് സൂചന.
യാമിനിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗണേഷ് കുമാറിന് നേരത്തെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. അതോടെ പിണക്കത്തിലായിരുന്ന അച്ഛനുമായി അടുക്കുകയും യാമിനിയുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. തുടര്‍ന്ന് ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യം ബാലകൃഷ്ണ പിള്ള ഉന്നയിച്ചു.
എന്നാല്‍ സരിതയും ശാലുവും വന്നതോടെ ഗണേഷ്കുമാറിന്റെ ഇമേജ് നഷ്ടപ്പെട്ടു. അതോടെ ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം അടഞ്ഞ അധ്യായമായി. ഇതിനിടയ്ക്ക് ഗണേഷ്കുമാര് നോക്കിയിരുന്ന വനം വകുപ്പ് പുതിയ കോണ്‍ഗ്രസ് മന്ത്രിക്ക് നല്‍കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതോടെയാണ് ഗണേഷ്കുമാറിന്റെ രാജി എഴുതിവാങ്ങി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബാലകൃഷ്ണപിള്ള ശ്രമിക്കുന്നത്.
പത്തനാപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2001 ല്‍ സി.പി.ഐ നേതാവ് പ്രകാശ് ബാബുവിനെ കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് കൊണ്ടാണ് അദ്ദേഹം നിയമസഭയിലെത്തിയത്. തുടര്‍ന്ന്2006 ലും 2011ലും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്നു തവണ എം.എല്‍.എ ആയിരുന്നു. സ്പീക്കര്‍ക്ക് രാജിക്കത്ത് കൊടുക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്താല്‍ എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും.
നാമമാത്ര ഭൂരിപക്ഷമുള്ള, പ്രതിസന്ധിയിലായ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം ഒരു എംഎല്‍എയെ നഷ്ടമാകുന്നത് സങ്കല്പിക്കാന് പോലും കഴിയില്ല. അതും പാര്‍ലമെന്റ് ഇലക്ഷന് വരുന്ന സമയത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha