Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

എല്ലാം കൈവിട്ടുപോയി... എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കിയത് അന്‍വറിന്റെ വിജയം; എല്ലാം തുടങ്ങി വച്ചത് അന്‍വര്‍

07 OCTOBER 2024 02:21 PM IST
മലയാളി വാര്‍ത്ത

എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കിയ നടപടിയ്ക്ക് തുടക്കമിട്ടത് യഥാര്‍ത്ഥത്തില്‍ പിവി അന്‍വറായിരുന്നു. ആരോപണമുന്നയിച്ച പി.വി. അന്‍വര്‍ മുഖ്യമന്ത്രിയുമായുള്ള കലഹത്തിനൊടുവില്‍ സ്വന്തമായി സംഘടനയുണ്ടാക്കിയ അതേദിവസം തന്നെയാണ് നടപടി. താന്‍ പരാതി ഉന്നയിച്ചയാളുടെ കസേര തെറിപ്പിച്ചതില്‍ അന്‍വറിന് അഭിമാനിക്കാം. അല്‍പം നേരത്തെയായിരുന്നെങ്കില്‍ അന്‍വര്‍ മുന്നണി വിടില്ലായിരുന്നു.

അതേസമയം താന്‍ നിലപാടെടുത്തപോലെ, അന്വേഷണം നടത്തി റിപ്പോര്‍ട്ട് വന്ന ശേഷമാണ് തീരുമാനമെന്ന് മുഖ്യമന്ത്രിക്കും വാദിക്കാം. ആര്‍.എസ്.എസ്. കൂടിക്കാഴ്ചയുടെ പേരില്‍ എ.ഡി.ജി.പി.യെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേ മതിയാവൂവെന്ന് വിട്ടുവീഴ്ചയില്ലാത്ത ആവശ്യം നിറവേറ്റാനായതിന്റെ നേട്ടം സി.പി.ഐ.ക്കും അവകാശപ്പെടാം.

സി.പി.എമ്മിനെയും സര്‍ക്കാരിനെയും ഉലച്ച ആരോപണങ്ങളില്‍ തിങ്കളാഴ്ച നിയമസഭ തിളയ്ക്കാനിരിക്കേയാണ് മുഖംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാല്‍, വിവാദച്ചുഴിയില്‍ സര്‍ക്കാരിന് ഏറെ പരുക്കേറ്റതിനാല്‍, വൈകിയെത്തിയ നടപടി തിളക്കം കുറച്ചെന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു എ.ഡി.ജി.പി.ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ അന്‍വറിന്റെ ആരോപണങ്ങള്‍. തൊട്ടടുത്തദിവസം തന്നെ മുഖ്യമന്ത്രി ഡി.ജി.പി.യുടെ നേതൃത്വത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചെങ്കിലും അലയൊലി അടങ്ങിയില്ല.


തൊട്ടുപിന്നാലെ, ആര്‍.എസ്.എസ്. ദേശീയ നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരെ എ.ഡി.ജി.പി. കണ്ടതും പുറത്തുവന്നു. തുടക്കംമുതല്‍ തൃശ്ശൂര്‍പ്പൂരം കലക്കലില്‍ സംഘപരിവാര്‍ ഇടപെടല്‍ സംശയിച്ചുനിന്ന സി.പി.ഐ., ഇതോടെ, എ.ഡി.ജി.പി.യെ നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇടതുമുന്നണി ഘടകകക്ഷിയായ ആര്‍.ജെ.ഡി.യും ഉറച്ച നിലപാടെടുത്തു.

ഇളകിമറിഞ്ഞ വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയും അന്‍വറും തമ്മിലുള്ള ഏറ്റുമുട്ടലായി കാര്യങ്ങള്‍ നീങ്ങി. അന്‍വറിനെ സി.പി.എമ്മും എല്‍.ഡി.എഫും തള്ളിപ്പറഞ്ഞതോടെ, നേര്‍ക്കുനേര്‍ യുദ്ധമായി. അജിത്തിനെ മാറ്റണമെന്ന നിലപാട് നേരിട്ടറിയിക്കാന്‍ ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടു.

അവസാനം മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അന്‍വര്‍ എംഎല്‍എ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവര്‍ത്തിക്കുക. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെന്‍സസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടും.

വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്‌കൂളുകളിലെ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവയ്ക്കണം. വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.

വന്യമൃഗശല്യത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തണം. മനുഷ്യ മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയര്‍ത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികള്‍ക്ക് അനവദിക്കണം. സ്‌കൂള്‍ സമയം 8 മുതല്‍ 1 വരെ ആക്കണം. പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (8 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (28 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (48 minutes ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (2 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (4 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (5 hours ago)

ഗാസ ചാരക്കൂമ്പാരം  (5 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (5 hours ago)

Malayali Vartha Recommends