Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

സൈന്യമിറങ്ങി..! കൺട്രോൾ റൂം തുറന്നു..!ഫെയ്ഞ്ചല്‍ വടക്ക് ആഞ്ഞടിക്കുന്നു, ഉരുൾപൊട്ടൽ..! ഭയപ്പാടിൽ ജനം, അടിയന്തര സാഹചര്യം

02 DECEMBER 2024 08:57 AM IST
മലയാളി വാര്‍ത്ത

തമിഴ്നാട് തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകൾ പൂർണമായി മണ്ണിന് അടിയിലായി. കുട്ടികൾ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാർ പറഞ്ഞു. കനത്ത മഴയ്ക്ക് പിന്നാലെ വൈകീട്ടാണ് ഉരുൾപ്പൊട്ടലുണ്ടായത്. ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദർശിച്ചു. രാത്രിയായതിനാൽരക്ഷാ പ്രവർത്തനം നിർത്തിവെച്ചു. തിണ്ടിവനത്തിൽ നിന്നുള്ള എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി തിരുവണ്ണാമലൈക്ക് തിരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിൽ റെക്കോർഡ് മഴയാണ് പെയ്തത്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വിഴുപ്പുറത്ത് പെട്രോളിൽ വെളളം കലർന്നെന്ന പരാതിയെ തുടർന്ന് അടച്ചിട്ട പമ്പുകളിൽ ഇന്ന് പരിശോധന നടത്തും. പുതുച്ചേരിയിൽ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം രക്ഷാദൌത്യം ഇന്നും തുടരും. ഫിൻജാൽ ചുഴലിക്കാറ്റിൽ 9 മരണം ആണ് ഇതുവരെ റിപ്പോർട്ട് ചെയ്യത്.

 

 

സംസ്ഥാനത്ത് കനത്ത വണ പെയ്തേക്കുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾക്ക് നിർ‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിർദേശങ്ങൾ നൽകിയത്. മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും അദ്ദേഹം പറഞ്ഞു.


റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞുവെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വയ്ക്കാനും ശ്രദ്ധിക്കണം.


സംസ്ഥാനത്ത് അതിശക്തമായ മഴ. കേരളത്തില്‍ എല്ലായിടത്തും കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ അതിശക്തമായ മഴ പെയ്യുന്ന വടക്കന്‍ കേരളത്തിലെ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പഖ്യാപിച്ചരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.

അതശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മഴ ശക്തമായതോടെ ഇന്ന് പുലര്‍ച്ചയൊണ് കണ്ണൂരില്‍ അവധി പ്രഖ്യാപിച്ചത്. വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍, മദ്‌റസകള്‍, കിന്‍ഡര്‍ ാര്‍ട്ടന്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. വയനാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധിയില്ല. കോട്ടയത്തും കണ്ണൂരും മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഇടുക്കിയില്‍ പൂര്‍ണ്ണമായും റെസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

 

 

 

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്ന് ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കുറഞ്ഞ സമയം കൊണ്ട് വലിയ അളവില്‍ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം. മലയോര മേഖലകളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം.

മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളില്‍ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മല്‍സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. ശബരിമലയില്‍ ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴയ്ക്കു നേരിയ ശമനമുണ്ട്. പമ്പയില്‍ ഇറങ്ങുന്നതിനു നിരോധനം ഏര്‍പ്പെടുത്തി.

 

 

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രിയാത്ര നിരോധിച്ചു. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍ ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മറ്റന്നാള്‍വരെ നിരോധിച്ചു. എറണാകുളം ജില്ലയില്‍ മറ്റന്നാള്‍ വരെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുണ്ട്. വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായി തുടര്‍ന്നാല്‍ കാനനപാത വഴി തീര്‍ത്ഥാടകരെ കടത്തിവിടില്ല. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത കളക്ടര്‍മാരുടെ യോഗം മഴകാരണം മാറ്റിവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (2 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (3 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (3 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (3 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (3 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (4 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (4 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (4 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (5 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (5 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (6 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (6 hours ago)

Malayali Vartha Recommends