Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

വരുന്ന ഒരു വര്‍ഷം കൊണ്ട് കാന്‍സര്‍ രോഗസാധ്യതയുള്ള മുഴുവന്‍ പേരേയും കണ്ടെത്തി ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

04 FEBRUARY 2025 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി

ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ക്ക് മേല്‍ പതിക്കുന്ന ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം

ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കാനുള്ള നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍...

ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി....ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വര്‍ഷംകൊണ്ടുതന്നെ നമ്മുടെ സംസ്ഥാനത്തെ ജനങ്ങളിലെ കാന്‍സര്‍ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും, ചികിത്സ തേടുന്നതിനും തയ്യാറാകുന്നില്ല. കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, തുടങ്ങി നാടിന്റെ എല്ലാ കേന്ദ്രങ്ങളേയും സഹകരിപ്പിച്ചാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുക. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. കാന്‍സര്‍ കേസുകള്‍ കൂടി വരുന്നതയാണ് കാണുന്നത്. സ്തനാര്‍ബുദം കാരണമുള്ള മരണം കൂടുതലായും കാണുന്നു. സ്ത്രീകളിലുണ്ടാകുന്ന കാന്‍സറുകള്‍ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. പലപ്പോഴും ഇതുണ്ടാകുന്നില്ല എന്നതാണ് ഗൗരവമായ കാര്യം. ഇത് തിരിച്ചറിഞ്ഞാണ് 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ക്യാമ്പയിന്റെ ആദ്യഘട്ടം സ്ത്രീകള്‍ക്കായി മാറ്റിവെച്ചത്.

ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് അവസാനിക്കും വിധമാണ് ആദ്യഘട്ട ക്യാമ്പയിന്‍ വിഭാവനം ചെയ്തിട്ടുള്ളത്. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള പരിശോധനയും ചികിത്സയും ഈ കാലയളവില്‍ ഉറപ്പാക്കും.
സംസ്ഥാന സര്‍ക്കാരിന്റെ 'ആര്‍ദ്രം ആരോഗ്യം' ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശൈലി ആപ്പ് വഴി നടത്തിയ ആദ്യഘട്ട സ്‌ക്രീനിംഗില്‍ ഏകദേശം 9 ലക്ഷത്തോളം പേര്‍ക്കും, രണ്ടാംഘട്ട സ്‌ക്രീനിംഗില്‍ 2 ലക്ഷത്തോളം പേര്‍ക്കും കാന്‍സര്‍ സാധ്യത കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവരില്‍ ഒന്നാം ഘട്ടത്തില്‍പ്പെട്ട 1.5 ലക്ഷംപേരും രണ്ടാംഘട്ടത്തില്‍പ്പെട്ട 40,000 പേരും മാത്രമാണ് തുടര്‍പരിശോധനയ്ക്ക് തയ്യാറായത്. ഇത് എത്ര ഗൗരവമായ സംഗതിയാണെന്ന് നാം കാണണം. രോഗസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷവും തുടര്‍ പരിശോധനയ്ക്കും തുടര്‍ചികിത്സയ്ക്കും നേരെ മുഖം തിരിക്കുന്നത് നമ്മുടെ നാടിന് ചേരുന്ന പ്രവണതയാണോ? ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്.

കാന്‍സര്‍ ചികിത്സയ്ക്കും പ്രതിരോധത്തിനും മുന്തിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നത്. 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്' പദ്ധതി വഴി കേവലം 5 മാസങ്ങള്‍ കൊണ്ട് രണ്ടര കോടി രൂപയുടെ മരുന്നുകളാണ് സംസ്ഥാനത്താകെ വിതരണം ചെയ്തത്. പൊതുവിപണിയിലെ വിലയെ അപേക്ഷിച്ച് 88 ശതമാനം വരെ വില കുറച്ചാണ് കാന്‍സര്‍ മരുന്നുകള്‍ ഇവിടെ ലഭ്യമാക്കിവരുന്നത്. ആദ്യഘട്ടത്തില്‍ 14 ജില്ലകളില്‍ ഓരോ കൗണ്ടറുകളാണ് ഇതിനായി സ്ഥാപിച്ചത്. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

കാന്‍സര്‍ ചികിത്സയ്ക്ക് നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആര്‍സിസിയിലും എംസിസിയിലും കാന്‍സറിന് റോബോട്ടിക് സര്‍ജറി ആരംഭിച്ചു. റീജിയണല്‍ കാന്‍സര്‍ സെന്ററുകള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കി. എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു. ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള 'സെര്‍വി സ്‌കാന്‍' ആര്‍സിസി വികസിപ്പിച്ചു. സെര്‍വിക്കല്‍ കാന്‍സറിന് എതിരായുള്ള എച്ച്പിവി വാക്‌സിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

സ്തനാര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംവിധാനമൊരുക്കുകയാണ്. ഒരു ജില്ലാ തല അല്ലെങ്കില്‍ താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്‌സി, പാപ് സ്മിയര്‍ പരിശോധനയ്ക്കുള്ള സംവിധാനമൊരുക്കുകയാണ്. ആദ്യഘട്ടത്തില്‍ 8 ആശുപത്രികളില്‍ മാമോഗ്രാം സംവിധാനം നടപ്പിലാക്കി. ഇങ്ങനെ ഒട്ടനേകം സംവിധാനങ്ങള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ലഭ്യമാണ്. ഇതിന് പുറമെയാണ് രോഗപ്രതിരോധവും ബോധവത്ക്കരണവും ലക്ഷ്യമിട്ട് 'ആരോഗ്യം ആനന്ദം - അകറ്റാം അര്‍ബുദം' എന്ന ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

ഈ ക്യാമ്പയിനില്‍ നമ്മള്‍ സ്വയം ഭാഗമാകണം. ഒപ്പം നമ്മുടെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും പങ്കാളികളാക്കുകയും വേണം. രോഗസാധ്യത കണ്ടെത്തിയാല്‍ അവരെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടാന്‍ പ്രേരിപ്പിക്കണം. അവര്‍ ഒരിക്കലും ഒറ്റപ്പെടുന്നില്ല, സര്‍ക്കാരും പൊതുസമൂഹവും അവരോടൊപ്പം എപ്പോഴും ഉണ്ടാകും. അത്തരമൊരു ആത്മവിശ്വാസം പകരുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

ഈ ക്യാമ്പയിന്‍ സുപ്രധാനമായ ചുവടുവയ്പ്പ്: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സാ രംഗത്തെ സുപ്രധാനമായ ചുവടുവയ്പ്പാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളം ആരോഗ്യ സൂചകങ്ങളില്‍ മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലാണ്. ആരോഗ്യ സാക്ഷരത വളരെ കൂടുതലാണ്. പക്ഷെ നമ്മളില്‍ എത്രപേര്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാകുന്നു. സ്വന്തം ആരോഗ്യത്തിന് പലരും സ്ഥാനം കൊടുക്കാറില്ല. ആരോഗ്യ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഓരോ വര്‍ഷവും കാന്‍സര്‍ രോഗികള്‍ കൂടിക്കൊണ്ടിരിക്കുന്നു. സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എന്തിനാണ് ഇത്രയും നാള്‍ തിരിച്ചറിയാന്‍ വൈകുന്നത്. നമ്മുടെ ഭയം, അജ്ഞത എന്നിവ മാറ്റിനിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

കാന്‍സര്‍ ഗ്രിഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ചലച്ചിത്ര താരം മഞ്ജു വാര്യര്‍, നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എമാരായ ആന്റണി രാജു, വി ശശി, സികെ ഹരീന്ദ്രന്‍, ഐബി സതീഷ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വികെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കാന്‍സര്‍ വിദഗ്ധന്‍ ഡോ. എംവി പിള്ള, നവകേരളം കര്‍മ്മപദ്ധതി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ എ ഭുവനേശ്വരി, എംസിസി ഡയറക്ടര്‍ ഡോ. ബി. സതീശന്‍, ആര്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ഡോ. സജീദ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടര്‍ ഡോ. തോമസ് മാത്യു, എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതവും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന നന്ദിയും ആശംസിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (13 minutes ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (58 minutes ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (1 hour ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (1 hour ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (1 hour ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (1 hour ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (2 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (2 hours ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (2 hours ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (2 hours ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (2 hours ago)

കീവ് മൗനാനുവാദം നൽകി  (2 hours ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

Malayali Vartha Recommends