'തനിക്ക് മലാശയ കാൻസർ വരാൻ കാരണം അൽഫാം! 'ഷൂട്ടിംഗിനിടെ രക്തസ്രാവം നടന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.. ആത്മവിശ്വാസമാണ് തന്നെ അതിജീവിപ്പിച്ചതെന്നും നടൻ..

പ്രതിനായക വേഷങ്ങളിലും സഹനടനായും തിളങ്ങിയ താരമാണ് സുധീർ സുകുമാരൻ. ബോഡി ബിൾഡിംഗിലും മികവ് തെളിയിച്ച താരം അർബുദത്തെ അതിജീവിച്ചയാളുമാണ്. 'ഡ്രാക്കുള' എന്ന ചിത്രത്തിലൂടെ സുധീർ സുകുമാരൻ മലയാളികള്‍ക്ക് സുപരിചിതനാണ്. 'കൊച്ചി രാജാവ്' അടക്കമുള്ള നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും 2012ല്‍ വിനയന്‍ സംവിധാനം ചെയ്‌ത 'ഡ്രാക്കുള' എന്ന ചിത്രം സുധീര്‍ സുകുമാരന്‍റെ കരിയറിൽ വലിയ വഴിത്തിരിവായി. നിരവധി മലയാള സിനിമയില്‍ സുധീര്‍ തന്‍റെ സാന്നിധ്യം അറിയിച്ചെങ്കിലും പിൽക്കാലത്ത് സിനിമയിൽ നിന്നും നടന്‍ അപ്രത്യക്ഷനായിരുന്നു.
തിരിച്ചുവരവില്‍ സുധീര്‍ ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ആരെയും വേദനിപ്പിക്കുന്നതാണ്.തിരുവല്ല ബിലീവേഴ്സ് ചർച്ചിലെ കാൻസർ ദിന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ തനിക്ക് കാൻസർ വരാനുള്ള കാരണത്തേക്കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. തനിക്ക് രോഗം വരാനുള്ള കാരണത്തെക്കുറിച്ച് ഒരുപാട് ആലോച്ചു. ആ ആലോചന അൽഫാമിലാണ് എത്തിനിൽക്കുന്നതെന്നും നടൻ പറഞ്ഞു. അൽഫാമിന്റെ കരിഞ്ഞ ഭാഗമാണ് എനിക്ക് ഏറേയിഷ്ടം. അത് ഒരുപാട് വാങ്ങി കഴിച്ചിട്ടുണ്ട്. ആ സമയം പച്ചക്കറിയൊന്നും കഴിക്കാറുമുണ്ടായിരുന്നില്ല. അൽഫാം കഴിക്കുന്നത് ശ്രദ്ധിക്കണമെന്നും നടൻ പറഞ്ഞു.
താരത്തിന് മലാശയ കാൻസറാണ് പിടിപെട്ടത്. 2021-ലാണ് രോഗനിർണയം നടത്തിയത്.രക്തസ്രാവമുണ്ടായപ്പോൾ പൈൽസാണെന്ന് കരുതി കൂടുതൽ പരിഗണന നൽകിയില്ല. പിന്നീട് നടൻ മമ്മൂട്ടിയും മസിലിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയെങ്കിലും തമാശയെന്ന് പറഞ്ഞ്, കാര്യമാക്കിയില്ല. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കാര്യങ്ങൾ വഷളായത്. ഷൂട്ടിംഗിനിടെ രക്തസ്രാവമുണ്ടായി, പിന്നീട് ഇത് ഗുരുതരമായി. ഡോക്ടറുടെ നിർദേശത്തിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനായപ്പോഴാണ് കാൻസർ കണ്ടെത്തിയത്. തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. ഒരു മാസത്തിന് പിന്നാലെ വീണ്ടും ഷൂട്ടിംഗിലേക്ക്.ആക്ഷൻ സീനിനിടെ പലതവണ തുന്നലിൽ നിന്ന് രക്തം വാർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസമാണ് തന്നെ അതിജീവിപ്പിച്ചത്.മുപ്പതാം ദിവസം ഷൂട്ടിനിറങ്ങിയതും ആത്മവിശ്വാസം കൊണ്ടാണ്.മാരക രോഗം എന്ന് കരുതിയില്ല.പനിപോലെ കണ്ട് ചികില്‍സിച്ചു.ഡോക്ടര്മാമാരുടെ നല്ലവാക്കുകള്‍ മരുന്നിനേക്കാൾ ഗുണം ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്.—- സുധീർ പറഞ്ഞു.നന്നായി ആരോഗ്യം സംരക്ഷിക്കുന്ന വ്യക്തി ആയിരുന്നിട്ടും ദിവസവും വ്യായാമം ചെയ്യുന്ന വ്യക്തിയായിരുന്നിട്ടും, പോഷക സമ്പുഷ്‌ടമായ ഭക്ഷണം കഴിക്കുന്ന വ്യക്തിയായിരുന്നിട്ട് കൂടി ക്യാന്‍സര്‍ എന്ന മാറാരോഗം തന്നെ കീഴടക്കി എന്ന സുധീറിന്‍റെ തുറന്നു പറച്ചിൽ മലയാളികളെ മാത്രമല്ല,
മലയാള സിനിമയെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു.താൻ രോഗശയ്യയിൽ ആയിരുന്നപ്പോൾ സുരേഷ് ഗോപി അടക്കമുള്ളവർ സഹായത്തിന് എത്തിയതായും സുധീര്‍ മുൻപ് പറഞ്ഞിട്ടും . ഇദ്ദേഹം പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ അസുഖത്തിന് ഒരു പ്രധാന കാരണം അദ്ദേഹത്തിന്റെ ഭക്ഷണ രീതിയൊക്കെ തന്നെയാണെന്ന് ആണ് . നമ്മൾ ഇന്ന് കേരളീയർക്കിടയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മന്തിയും അൽഫാമും ഷവര്മയും , ഇന്നൊക്കെ ഇതിനുവേണ്ടി മാത്രം നിരവധി ഹോട്ടലുകളാണ് ഉയർന്നു വന്നിരിക്കുന്നത് .
അത് മാത്രമല്ല വഴികളിൽ പോലും ചെറിയ ട്രാക്കിൽ ഇന്ന് സുലഭമായി ഈ ഭക്ഷണങ്ങൾ ലഭിക്കുന്നുണ്ട് . പക്ഷെ ഇത് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരണം വരെ സംഭവിച്ച വാർത്തകൾ നമ്മൾ കൺമുപിൽ വായിച്ചിട്ടും കണ്ടിട്ടും ആളുകൾക്ക് ഇത്തരം ഭക്ഷണത്തിനോടുള്ള കൊതി മരുന്നില്ല ., അധികമായാൽ അമൃതും വിഷം എന്ന് നമ്മൾ കേട്ടിട്ടുണ്ട് . അത് തന്നെയാണ് സംഭവിക്കാൻ പോകുന്നത് . ഇത്തരം ഭക്ഷണം കഴിക്കുന്നതിന് ഒരു നിയന്ത്രണം ആളുകൾ കൊണ്ട് വന്നില്ലെങ്കിൽ ഭാവിയിൽ ഗുരുതരമായ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ നമുക്കും വരാവുന്നതേയുള്ളു.
https://www.facebook.com/Malayalivartha