കേരള തീരത്തെ വീണ്ടും ഭീതിയിലാഴ്ത്തി വീണ്ടുമൊരു കപ്പലപകടം... ചരക്കു കപ്പലിലെ തീ നിയന്ത്രിക്കാന്‍ തീവ്രശ്രമം തുടര്‍ന്ന് നേവിയും കോസ്റ്റുഗാര്‍ഡും

കൊച്ചി പുറങ്കടലില്‍ വിഴിഞ്ഞത്തു നിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ മറിഞ്ഞതിന്റെ ആഘാതം മാറും മുമ്പേ വീണ്ടും അപകടം....കൊച്ചി തീരത്ത് എംഎസ്സി എല്‍സ3 എന്ന കപ്പല്‍ മുങ്ങിയതിന്റെ ആഘാതത്തില്‍ നിന്ന് കേരളതീരം മുക്തമാകുന്നതിന് മുമ്പേ കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ വീണ്ടുമൊരു കപ്പല്‍ അപകടത്തില്‍പ്പെടുന്നത്.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വാന്‍ഹായ് 503 എന്ന ചരക്കുകപ്പല്‍ തീപിടിച്ച് കത്തിയമരുന്നു. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റര്‍ മാറി ഉള്‍ക്കടലിലാണ് കപ്പലിന് തീപിടിച്ചത്. കപ്പലിനുള്ളില്‍ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളാണെന്നത് കേരള തീരത്തെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
തീയണയ്ക്കാനായി കോസ്റ്റ്ഗാര്‍ഡും നാവികസേനയുടെയും തീവ്ര ശ്രമങ്ങള്‍ നടത്തുകയാണ്. സിംഗപ്പൂര്‍ കപ്പലിലെ കണ്ടെയ്‌നറുകളില്‍ അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. അതേസമയം കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകള്‍ ആണ് സംഭവസ്ഥലത്ത് ഉള്ളത്. കപ്പല്‍ മുങ്ങിയാല്‍ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമായേക്കും.
കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉള്‍കടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതല്‍ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത്. കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ തെക്ക്- തെക്ക് കിഴക്കന്‍ ദിശയില്‍ നീങ്ങാനാണ് സാധ്യത. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയേറെയാണ്. തീപിടുത്തം ഉണ്ടായ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകളില്‍ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.
"
https://www.facebook.com/Malayalivartha