മൂന്നാറില്‍ വീണ്ടും പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...

ഭീതിയോടെ ജനം... പടയപ്പ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. മൂന്നാര്‍ മാട്ടുപ്പെട്ടിയിലാണ് ഇന്നലെ രാത്രി കാട്ടാന എത്തിയത്. ആളുകള്‍ക്കിടയിലൂടെ എത്തിയ പടയപ്പയെ ബഹളം വെച്ച് തുരത്തുകയായിരുന്നു.
ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ആന എത്തിയത്. ഇതിന് മുന്‍പും പടയപ്പ ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ആന മൂന്നാറിലെ ഗൂഡാര്‍വിള എസ്റ്റേറ്റിലെത്തി വ്യാപക കൃഷിനാശം വരുത്തിയിട്ടുണ്ടായിരുന്നു. ആളുകള്‍ ബഹളം വെച്ചതോടെ റോഡിലേക്കിറങ്ങിയ പടയപ്പ ഏറെ സമയത്തിന് ശേഷമാണ് കാടുകയറിയത്.
ഈ സംഭവത്തിന് മുമ്പ് നെറ്റിമേടിനും കുറ്റിയാര്‍ വാലിക്കും ഇടയില്‍ വിദ്യാര്‍ത്ഥികളുമായി എത്തിയ സ്‌കൂള്‍ ബസിനു മുന്നില്‍ പടയപ്പ എത്തിയിരുന്നു. സ്‌കൂള്‍ വിട്ട് വരുന്ന വഴിയിലാണ് സംഭവം നടന്നത്. ആനയെ കണ്ട് ബസ് നിര്‍ത്തിയെങ്കിലും, ആന ബസിനു മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ പേടിച്ച് നിലവിളിച്ചു. പിന്നീട് ബസ് പുറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തില്‍ നിന്ന് കുട്ടികള്‍ രക്ഷ നേടിയത്.
"
https://www.facebook.com/Malayalivartha