ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷമാകുന്നു. മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയില്‍ 69 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 37 പേരെ കാണാതാകുകയും ചെയ്തു. 110 പേര്‍ക്ക് പരുക്ക്. 700 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്. തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം 14 മേഘവിസ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇത് റോഡുകളും കുടിവെള്ള പദ്ധതികളും വൈദ്യുതി വിതരണവും തകരാറിലാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുഖുവുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഹിമാചലിനുപുറമേ മഴക്കെടുതിയുണ്ടായ ഗുജറാത്തിനും രാജസ്ഥാനും സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. മാണ്ഡിയില്‍ മാത്രം 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഹാരം, വൈദ്യുതി, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പലയിടത്തും താറുമാറിലാണ്.
ദുരന്തബാധിതര്‍ക്കായി ക്യാമ്പുകള്‍ തുറക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. ഷിംലയില്‍ ജനജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ് . സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. നൂറ് കണക്കിന് വീടുകള്‍ തകര്‍ന്ന നിലയിലാണ്. 14 പാലങ്ങള്‍ ഒലിച്ചുപോയി. 300ലധികം കന്നുകാലികള്‍ ചത്തൊടുങ്ങി. 500ഓളം റോഡുകള്‍ അടച്ചു.
"https://www.facebook.com/Malayalivartha