ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍. ജൂലൈ 5 മുതല്‍ 8 വരെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന 17-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീല്‍ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ പര്യടനം ആരംഭിച്ചതിന് പിന്നെലെയാണ് ബ്രസീല്‍ സര്‍ക്കാര്‍ ഈയൊരു താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി യുദ്ധ സമയങ്ങളിലെ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങള്‍, ഓഫ്ഷോര്‍ പട്രോളിങ് കപ്പലുകള്‍, സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ പരിപാലിക്കുന്നതിനുള്ള പങ്കാളിത്തം, ആകാശ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ സംവിധാങ്ങള്‍, ഗരുഡ പീരങ്കി തോക്കുകള്‍ എന്നിവ സ്വന്തമാക്കാനായി ബ്രസീലിയന്‍ സര്‍ക്കാര്‍ താത്പര്യപെടുന്നതായി പി. കുമരന്‍ പറഞ്ഞു.
എംബ്രെയര്‍ എന്ന കമ്പനിയിലൂടെ എയ്റോസ്പേസ് സാങ്കേതികവിദ്യയില്‍ ബ്രസീലിനുള്ള ദീര്‍ഘകാല പരിചയം ഉപയോഗിച്ച് ഇന്ത്യയ്ക്കും ബ്രസീലിനും ഒരു സംയുക്ത സംരംഭം സ്ഥാപിക്കാനായി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം പാകിസ്താന് നല്‍കിയ തിരിച്ചടിയിലാണ് ആകാശ് വ്യോമ പ്രതിരോധ സംവിധാനം കൂടുതല്‍ പ്രശംസ നേടുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പാകിസ്താനിലെയും പാക്-അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു.
https://www.facebook.com/Malayalivartha