വയനാട് രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിപൊലീസ് പിടിയില്‍

വയനാട് മാനന്തവാടിയില്‍ രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. രണ്ടുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. മെഡിക്കല്‍ കോളേജ് അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മാനന്തവാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha