വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്...

ഇന്ന് മധ്യകേരളത്തിൽ ഇടവിട്ട മഴ ലഭിക്കും. മധ്യകേരളത്തിന്റെ തെക്കും വടക്കും ചേർന്നു നിൽക്കുന്ന ജില്ലകളിലും മഴ സാധ്യത. രാത്രിയോടെ വടക്കൻ കേരളത്തിലും മഴ ലഭിക്കും. ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ മഴ ലഭിച്ചിരുന്നു. രാവിലെ ഭാഗികമായി മേഘാവൃതമോ ഇടയ്ക്ക് വെയിൽ തെളിയുന്ന സാഹചര്യം ഉണ്ടാകും. വടക്കൻ കേരളത്തിൽ ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. മഴ കൂടുതൽ വടക്കോട്ട് നീങ്ങാൻ സാധ്യത. പശ്ചിമതീരത്ത് മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ മഴ തുടരും.
ഈ മാസം 30 വരെ മഴ തുടരാനാണ് സാധ്യത. ബംഗാൾ ഉൾ കടലിലെ ന്യൂനമർദ്ദത്തിന്റെയും പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റുകളുടെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക , ലക്ഷ്വദീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
https://www.facebook.com/Malayalivartha