അതിശക്തമായ മഴ..ഹൈദരാബാദിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമായി.. രണ്ട് പ്രധാന ഡാമുകളായ ഉസ്മാൻ സാഗർ, ഹിമായത്ത് നഗർ എന്നിവയുടെ ഷട്ടർ ഉയർത്തി..

കേരളത്തിലടക്കം അതിശക്തമായ മഴയാണ് പെയ്തു കൊണ്ട് ഇരിക്കുന്നത് . പലയിടത്തും വെള്ളപ്പൊക്കവും രൂപപ്പെട്ടു . ഇപ്പോഴിതാ
കനത്ത മഴയും വെള്ളപ്പൊക്കവുംഹൈദരാബാദിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമായി. കേരളത്തിലടക്കം വിവാധ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് അൻുഭവപ്പെടുന്നത്. ഹൈദരാബാദിലെ രണ്ട് പ്രധാന ഡാമുകളായ ഉസ്മാൻ സാഗർ, ഹിമായത്ത് നഗർ എന്നിവയുടെ ഷട്ടർ ഉയർത്തിയത് മൂസി നദി കരകവിയാൻ കാരണമായി.
ഇത് പഴയ നഗരം ഉൾപ്പെടെ ഹൈദരാബാദിന്റെ നിരവധി ഭാഗങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണണായി. അപ്രതീക്ഷിതമായുയർന്ന വെള്ളം ജനജീവിതം ദുസ്സഹമാക്കി. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി, ആളുകളെ ഉടൻ ഒഴിപ്പിക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വെള്ളിയാഴ്ച വൈകി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ച താഴ്ന്ന
പ്രദേശങ്ങളിലെ താമസക്കാർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.മഹാത്മാഗാന്ധി ബസ് സ്റ്റേഷനിൽ (എംജിബിഎസ്) വെള്ളം കയറിയതിനാൽ ബസ് സർവീസുകൾ തടസ്സപ്പെട്ടു. സമുച്ചയത്തിൽ കുടുങ്ങിയ യാത്രക്കാരെ അധികൃതർ ഉടൻ ഒഴിപ്പിച്ചു.അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട് .
https://www.facebook.com/Malayalivartha