പലപ്പോഴും വിവാദത്തിൽ ആയിട്ടുള്ളതാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾ..ഇപ്പോഴിതാ വീണ്ടും..നാല് തെക്കേ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി യാത്ര തിരിച്ചു...

വിദേശ യാത്രകൾ അതില്ലാതെ പറ്റില്ല . പലപ്പോഴും വിവാദത്തിൽ ആയിട്ടുള്ളതാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾ . അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ളവരെ അറിയിക്കാതെയാണ് അദ്ദേഹം പല യാത്രകളും നടത്തുന്നതെന്ന് പലപ്പോഴും വിമർശനം ഉയർന്നിട്ടുണ്ട് . ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാല് തെക്കേ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി യാത്ര തിരിച്ചു. രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ,
വ്യവസായികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. എന്നാൽ രാഹുൽ സന്ദർശിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് കോൺഗ്രസിന്റെ മാധ്യമ-പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള പവൻ ഖേര വെളിപ്പെടുത്തിയില്ല. എത്ര ദിവസത്തേക്കാണു വിദേശത്തു തങ്ങുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. അതേസമയം, സന്ദർശനത്തിൽ ബ്രസീലും കൊളംബിയയും ഉൾപ്പെടുമെന്നാണു പുറത്തുവരുന്ന വിവരം. അവിടെ അദ്ദേഹം സർവകലാശാലകളിലെ വിദ്യാർഥികളുമായി സംവദിച്ചേക്കും. ‘‘ആഗോള നേതാക്കളുടെ അടുത്ത തലമുറയുമായി സംഭാഷണങ്ങൾ വളർത്താൻ രാഹുലിന്റെ ഈ നീക്കം സഹായിക്കും.
പല രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായും മുതിർന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും’’ – പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.യുഎസ് തീരുവകളുടെ പശ്ചാത്തലത്തിൽ വ്യാപാരവും പങ്കാളിത്തവും വൈവിധ്യവൽക്കരിക്കാൻ അവസരങ്ങൾ തേടി വ്യവസായ പ്രമുഖരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. ഈ നിർണായക സന്ദർശനത്തിനു ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് കോൺഗ്രസ് പറഞ്ഞു. ചേരിചേരാ പ്രസ്ഥാനം, ഗ്ലോബൽ സൗത്തിൽ ഐക്യദാർഢ്യം, ബഹുധ്രുവ ലോകക്രമത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യയും തെക്കേ അമേരിക്കയും ദീർഘകാലമായി ബന്ധം പങ്കിടുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
https://www.facebook.com/Malayalivartha