ടിവികെ കരൂര്‍ റാലി ദുരന്തത്തിന് കാരണം സംഘാടനത്തിലെ പിഴവ്

തമിഴ്‌നാട്ടില്‍ തമിഴക വെട്രി കഴകം മേധാവിയുമായി വിജയ്പങ്കെടുത്ത പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍മരിച്ചവരുടെ എണ്ണം 30 കടന്നു. ഇതുവരെ 32 പേര്‍ മരിച്ചതായി കരൂര്‍ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരില്‍ 3 കുട്ടികളും 6 സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ വിലയിരുത്തി.
ആശങ്കാജനകമായ കാര്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.തിരക്ക് നിയന്ത്രണതീതമായതോടെയാണ് അപകടം സംഭവിച്ചത്. സംഘാടനത്തില്‍ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. റാലിയില്‍ പൊലീസ് നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നു. പതിനായിരങ്ങളാണ് വിജയ് യുടെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന റാലിയാണ് രാത്രി വൈകി ആരംഭിച്ചത്. പരിചയക്കുറവും ഏകോപന പോരായ്മയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കരൂര്‍ വേലുച്ചാമിപുരത്തേക്ക് വിജയ്ക്ക് കടന്നുവരാന്‍ കഴിയാത്ര അത്ര തിരിക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. നിരവധി പേരാണ് കുഴഞ്ഞുവീണത്. പലരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha