വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും മരണം 30 ആയതായി റിപ്പോര്‍ട്ട്

ടി.വി.കെ നേതാവും നടനുമായ വിജയ്‌യുടെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളടക്കം 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കരൂര്‍ റാലിയിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ 3 പേര്‍ കുട്ടികളാണ്. ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ പേര്‍ കുഴഞ്ഞുവീണു. ഇതോടെ പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. മന്ത്രിമാരും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയും അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
മെഡിക്കല്‍ സംഘങ്ങളെ ഉടനടി വിന്യസിക്കുകയും നിരവധി പേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. കൂടുതല്‍ പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.
വിജയ്‌യുടെ പ്രസംഗത്തിനിടെ ജനക്കൂട്ടം നിയന്ത്രണാതീതമാകുകയായിരുന്നു. നിയന്ത്രിക്കാനാവാത്ത തിരക്കിനിടയില്‍ നിരവധി പേര്‍ ബോധരഹിതരായി വീണതോടെ വിജയ് പ്രസംഗം മുഴുമിപ്പിക്കാനാകാതെ മടങ്ങി. സ്ഥലത്തേക്ക് അടിയന്തരമായി എത്താന്‍ കരൂര്‍ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കരൂരിലേക്ക് പുറപ്പെട്ടു. മുന്‍ മന്ത്രി സെന്തില്‍ ബാലാജി ആശുപത്രിയിലെത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുലര്‍ച്ചെയോടെ കരൂരിലെത്തും.
https://www.facebook.com/Malayalivartha