കണ്ണൂരില്‍ പിഎസ്‌സി പരീക്ഷയ്ക്കിടെ കോപ്പിയടി

കണ്ണൂരില്‍ പിഎസ്‌സി പരീക്ഷയ്ക്കിടെ ക്യാമറയും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ഉപയോഗിച്ചുള്ള കോപ്പിയടി. ഇന്ന് നടന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയായിരുന്നു കോപ്പിയടി നടന്നത്. സംഭവത്തില്‍ കണ്ണൂര്‍ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം.
ഇയാള്‍ നേരത്തെ പിഎസ്‌സിയുടെ അഞ്ച് പരീക്ഷകള്‍ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വസ്ത്രത്തില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറുകയും ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി ഉത്തരങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്.
പരീക്ഷ ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ കോപ്പിയടിക്കുന്നതായുള്ള സംശയം തോന്നിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയപ്പോള്‍ മുഹമ്മദ് സഹദ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് പിടികൂടി.
https://www.facebook.com/Malayalivartha