2026 നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടുമെന്ന് വി ഡി സതീശന്‍

ടീം യുഡിഎഫ് എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അറിയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍100 സീറ്റ് നേടും. ഇത് അറിയുന്നത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പലതും ചെയ്യുന്നത്. ഇതിന്റെ ഭാഗമാണ് അയ്യപ്പ സംഗമം നടത്തിയതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അയപ്പ സംഗമം നടത്തിയത് നന്നായ് എന്നെ ഞാന്‍ പറയൂ. കാരണം പഴയ കര്യങ്ങള്‍ എല്ലാം എല്ലാവരും ഓര്‍ത്തെടുക്കുന്നുണ്ട്.
സ്ത്രീ പ്രവേശന വിഷയത്തില്‍ ആചാരം സംരക്ഷിക്കാനാണ് ശ്രമിച്ചത്. സുപ്രീം കോടതിയില്‍ കൊടുത്ത പരാതി മാറ്റി നല്കുമോ എന്നും സതീശന്‍ ചോദിച്ചു. 2026 കണ്ട് പേടിച്ചിട്ടാണ് ദേവസ്വത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചത്. യോഗിയുടെ സന്ദേശം വായിച്ചപ്പോള്‍ വാസവന്‍ പുളകിതനായി. കോണ്‍ഗ്രസ് ആയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു പുകില്‍. തത്വമസി എന്ന് പിണറായി പറഞ്ഞത് കേട്ട് ഞെട്ടിയിരിക്കുകയാണ്.
കേരളത്തിലെ ജനങ്ങളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. എന്‍എസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അന്നും ഇന്നും ഇന്നും വിശ്വാസികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും ഒപ്പമാണ്.
തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളില്‍ ഒരു ശക്തിക്കും സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് എന്ത് തീരുമാനമെടുക്കണമെന്ന് ഞങ്ങളല്ല പറയുന്നത്, അത് അവരുടെ ഇഷ്ടമാണ്. മുന്‍പ് എസ്എന്‍ഡിപി നവോത്ഥാന സമിതിയുടെ ഭാഗമായി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാട് എടുത്തിരുന്നു. ഇപ്പോള്‍ അവര്‍ അത് മാറ്റി. അതുപോലെ ഓരോ സംഘടനയ്ക്കും അവരുടേതായ തീരുമാനങ്ങള്‍ എടുക്കാം, സതീശന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha