കണ്ണൂരില്‍ പ്രസവത്തിനിടെ അസം സ്വദേശിനിയായ യുവതി മരിച്ചു

കണ്ണൂരില്‍ പ്രസവത്തിനിടെ അന്യസംസ്ഥാന തൊഴിലാളിയായ യുവതി മരിച്ചു. കണ്ണാടിപ്പറമ്പ് ചേലേരി മുക്കില്‍ അസം സ്വദേശിനി ജെസ്വീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടകമുറിയില്‍ വച്ചായിരുന്നു പ്രസവം.
എന്നാല്‍ പ്രസവത്തിന് പിന്നാലെ തളര്‍ന്നുവീണ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നവജാത ശിശുവിനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് മയ്യില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha