രാഹുലിനും പ്രിയങ്കയ്ക്കും എതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രിമാര്‍

രാഹുല്‍ ഗാന്ധിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള സ്‌നേഹ പ്രകടനത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രിമാര്‍. സഹോദരങ്ങള്‍ പരസ്യമായി ചുംബിക്കുന്നത് വിദേശ രീതിയെന്ന് ഇരുവരെയും വിമര്‍ശിച്ച് നഗരവികസന മന്ത്രി കൈലാഷ് വിജയ് പറഞ്ഞു. കൈലാഷിനെ പിന്തുണച്ച് മന്ത്രിസഭയിലെ മറ്റൊരു അംഗമായ വിജയ് ഷായും രംഗത്തെത്തി.
''ഇത് നമ്മുടെ സംസ്‌കാരമല്ല. നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഇത് പഠിപ്പിക്കുന്നില്ല. അവര്‍ എന്ത് പഠിപ്പിച്ചാലും അത് പൊതുസ്ഥലങ്ങളിലല്ല, സ്വന്തം വീടുകളിലാണ് പരിശീലിപ്പിച്ചത്'' എന്നായിരുന്നു വിജയ് ഷായുടെ പ്രസംഗം. സഹ എംഎല്‍എ കാഞ്ചന്‍ തന്‍വേയെ ചൂണ്ടിക്കാണിച്ചു കൊണ്ട് അവള്‍ തന്റെ യഥാര്‍ഥ സഹോദരി കൂടിയാണെന്ന് വിജയ് ഷാ പറഞ്ഞു. അതിനാല്‍ താന്‍ അവളെ പരസ്യമായി ചുംബിക്കുമോ. ഇന്ത്യന്‍ സംസ്‌കാരവും നാഗരികതയും ഇത് പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha