വിജയിയുടെ റാലിയിലെ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട് കരൂരില്‍ ടിവികെ നേതാവ് വിജയിയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തെ കുറിച്ച് ജുഡീഷ്യഷല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് ഹൈക്കോടതി മുന്‍ ജഡ്ജി അരുണ്‍ ജഗതീശന്‍ അന്വേഷിക്കും. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കമമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
36 മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ എട്ട് കുട്ടികളും 16 സ്ത്രീകളുമുണ്ട്. കൂടുതല്‍ പൊലീസ് സേസ കരൂരിലേക്കെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 67 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 12 പേരുടെ നില ഗുരുതരമായി തുടരുകയായിരന്നു. തമിഴ്‌നാട് ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപയും ടപരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ധനസഹായമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ സഹായവും വാഗ്ദാനം നല്‍കി.
https://www.facebook.com/Malayalivartha























