അമ്മയെ ചുംബിച്ചതില്‍ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാന്‍

മാതാ അമൃതാന്ദമയി ലോകം ആദരിക്കുന്ന അമ്മയാണ്, മാതാ അമൃതാനന്ദമയിയെ കണ്ടതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. മാതാ അമൃതാന്ദമയി ലോകം ആദരിക്കുന്ന അമ്മയാണെന്നും അമ്മയെ ചുംബിച്ചതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. 25 വര്‍ഷം മുന്‍പ് അമൃതാനന്ദമയി യുണൈറ്റഡ് നേഷന്‍സില്‍ പോയി മലയാളത്തില്‍ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയില്‍ നിന്ന് വന്നവരാണ്. അവരെ സാംസ്‌കാരിക വകുപ്പ് ആദരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കായംകുളത്ത് നഗരസഭ ഗ്രന്ഥ ശാല ഉദ്ഘാടന പരിപാടിയിലാണ് സജി ചെറിയാന്‍ മറുപടി പറഞ്ഞത്.
'അവര്‍ എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്യുന്നു. ഞങ്ങള്‍ ആദരിച്ചു. അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ? എനിക്കും തന്നു. എന്റെ അമ്മ എന്നെ ചുംബിക്കുന്നപോലെയാണ് കണ്ടത്. അതിന് അപ്പുറത്തേക്ക് കണ്ടില്ല. ഞാന്‍ അമ്മയ്ക്ക് ഷാള്‍ ഇട്ടിട്ട് ഉമ്മ നല്‍കി. എന്റെ അമ്മയുടെ സ്ഥാനത്ത് നില്‍ക്കുന്ന ആള്‍ക്ക് ഉമ്മ നല്‍കിയത് പലര്‍ക്കും സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഡിവോട്ടിയാകാന്‍ പോയതല്ല. അവര്‍ ദൈവമാണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. ഞങ്ങളാരും അവര്‍ ദൈവം ആണെന്ന് പറഞ്ഞിട്ടില്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. എല്ലാവര്‍ക്കും അവരുടെ ആലിംഗനത്തില്‍ പെടാം ഞങ്ങള്‍ക്ക് പറ്റില്ല. അതങ്ങ് മനസില്‍ വച്ചാല്‍ മതി' സജി ചെറിയാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha