ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷനും ദാർശനികനുമായ സ്വാമി ഭജനാനന്ദ അന്തരിച്ചു

ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷനും ദാർശനികനുമായ സ്വാമി ഭജനാനന്ദ അന്തരിച്ചു. 90 വയസായിരുന്നു. ആലുവ സ്വദേശിയാണ്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഉത്തർപ്രദേശിലെ മഥുരയിലുള്ള വൃന്ദാവൻ രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയ്ക്കായിരുന്നു വിടവാങ്ങൽ. സംസ്കാരം വൃന്ദാവൻ ആശ്രമത്തിൽ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക്.
അതേസമയം ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ആഗോള സാരഥിയാകുന്ന മൂന്നാമത്തെ മലയാളിയാണ് സ്വാമി ഭജനാനന്ദ. എറണാകുളം ജില്ലയിലെ ആലുവ കുറുമശേരി കണ്ടനാട്ട് വീട്ടിൽ 1936 ജൂലൈ ഒന്നിനായിരുന്നു ജനനം. പാലക്കാട്ട് കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിലെത്തുന്നത്.
'പ്രബുദ്ധഭാരത' ഇംഗ്ലിഷ് മാസികയുടെ പത്രാധിപർ, രാമകൃഷ്ണ മിഷൻ അസി. സെക്രട്ടറി, ട്രസ്റ്റി, ബേലൂർ മഠം ബ്രഹ്മചാരി പരിശീലന കേന്ദ്രം ആചാര്യൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























