രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന് ഡോ. കോടോത്ത് പ്രഭാകരന് നായര്‍ അന്തരിച്ചു...

രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന് ഡോ. കോടോത്ത് പ്രഭാകരന് നായര്‍ (ഡോ. കെ.പി.പ്രഭാകരന് നായര്‍ - 88) അന്തരിച്ചു. മണ്ണിന്റെ ഫലപുഷ്ടിയെയും സസ്യപോഷണത്തെയും കുറിച്ചുള്ള 'ന്യൂട്രിയന്റ് ബഫര്‍ പവര്‍ കണ്‍സെപ്റ്റ്' എന്ന വിപ്ലവകരമായ ആശയത്തിലൂടെയാണു ശ്രദ്ധേയനായത്.
കോയമ്പത്തൂരിലെ കാര്‍ഷിക കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം കരലസ്ഥമാക്കി, 1965-ല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ബെല്‍ജിയത്തിലെ ഗെന്റ് സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടി. ബെല്‍ജിയത്തിലെ ദ് റോയല്‍ സൊസൈറ്റി നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്റെ അധ്യക്ഷപദവിയിലെത്തിയ ഏക ഏഷ്യന്‍ ശാസ്ത്രജ്ഞനാണ്. 1980കളിലാണ് മണ്ണ് ശാസ്ത്രത്തിലേക്കുള്ള യാത്ര പ്രഭാകരന് ആരംഭിച്ചത്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ 2024 ലെ പട്ടികയില്‍ പ്രഭാകരന് നായര്‍ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരില്‍ ഒരാളായി ഇടംനേടുകയും ചെയ്തു.
ജര്‍മനിയിലെ അലക്സാണ്ടര്‍ വോണ്‍ ഹംബോള്‍ട്ട് ഫൗണ്ടേഷന്റെ സീനിയര്‍ ഫെലോ ആയിരുന്ന അദ്ദേഹം വിവിധ സര്‍വകലാശാലകളില്‍ പ്രഫസറുമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര ഇ- ബുക്ക് പുറത്തിറക്കിയതും പ്രഭാകരന് നായരായിരുന്നു.
കാര്‍ഷിക ഗവേഷണത്തിനുള്ള റോബര്ട്സണ് മെമ്മോറിയല്‍ സ്വര്‍ണമെഡല്‍, സ്വദേശി ശാസ്ത്രപുരസ്കാരം തുടങ്ങിയ ബഹുമതികള്‍ നേടി. മണ്ണ് ശാസ്ത്രത്തിലെ പഠനാനുഭവങ്ങള്‍ വിവരിക്കുന്ന 'ദി ലിവിങ് സോയില്‍' അടക്കം ഇരുപതില്പരം കൃതികള്‍ രചിച്ചു.
"
https://www.facebook.com/Malayalivartha

























