മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് കത്തയച്ച് കേരളം...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് കത്തയച്ച് കേരളം. മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യമറിയിച്ചത്.
ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ തമിഴ്‌നാട് ടണൽ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങിയതായും മന്ത്രി . വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വെങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
കേരളത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി ആരംഭിക്കുകയായിരുന്നു. അപ്രതീക്ഷിതമായി മഴ പെയ്ത് ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാഹചര്യം തടയുന്നതിനാണ് കേരളം കത്തയച്ചത്.
https://www.facebook.com/Malayalivartha


























