Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എന്താണ് 'ജെയ്‌സൺ വാട്ടർ ടാപ്പിന്റെ പ്രത്യേകത?

30 NOVEMBER 2025 01:47 PM IST
മലയാളി വാര്‍ത്ത



കുറച്ച് കാലം മുൻപ് വരെ നമ്മുടെ റോഡ് വക്കുകളിലെ ഒരു സാധാരണ കാഴ്ചയായിരുന്നു  ജെയ്സൺ വാട്ടർ ടാപ്പ്. പുതിയ തലമുറയ്ക്ക് ഇത് അന്യം ആയിരിക്കും .ഇരുപതാം നൂറ്റാണ്ടിൽ ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്ന ജെയ്സൺ വാട്ടർ ടാപ്പ് കണ്ടുപിടിച്ചത് തിരുവനന്തപുരം സ്വദേശിയായ സുബ്രഹ്മണ്യ അയ്യരാണ്. വെള്ളം പാഴാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഒരു ടാപ്പ് രൂപകൽപ്പന ചെയ്യുകയായിരുന്നു അയ്യർ. പിന്നീട് ഇത് ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടു.

ജെയ്‌സൺ വാട്ടർ ടാപ്പ്  വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ് എന്നും അറിയപ്പെടുന്നു . ദക്ഷിണേന്ത്യയിലെ റോഡുകളിൽ ഈ ടാപ്പുകൾ ഒരു സാധാരണ കാഴ്ചയായിരുന്നു. നമ്മിൽ പലരും ഈ ടാപ്പിൽ നിന്ന് വെള്ളം കുടിച്ചവരായിരിക്കുമെങ്കിലും അത് കണ്ടുപിടിച്ചത് ഒരു മലയാളിയാണെന്ന് അധികമാർക്കും അറിയില്ല.  

 



സമൂഹത്തിലെ സാമ്പത്തിക വികസനവും കുപ്പിവെള്ളത്തോടുള്ള ആസക്തിയും കാരണം റോഡുകളിലെ ഇത്തരം പൊതുജല ടാപ്പുകൾ ഇപ്പോൾ ഏതാണ്ട് ഇല്ലാതായി, എന്നിരുന്നാലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം വളരെ പ്രചാരത്തിലുണ്ടായിരുന്ന ഇവ ഇന്ത്യൻ റെയിൽ‌വേ നടത്തുന്ന മിക്ക പരമ്പരാഗത റെയിൽ‌വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇപ്പോഴും കാണപ്പെടുന്നു.  90-കൾ വരെയും നമ്മുടെ നാട്ടുവഴികളിലും നഗരങ്ങളിലുമെല്ലാം സാധാരണമായിരുന്നു ജയ്സൺ വാട്ടർ ടാപ്പുകൾ. 1984ൽ കേരള വാട്ടർ അതോരിറ്റി സ്ഥാപിതമായ ശേഷം സംസ്ഥാനത്തെമ്പാടും സ്ഥാപിച്ച ജലവിതരണ പൈപ്പുകളിൽ മിക്കതിലും ഉപയോഗിച്ചത് ജയ്സൺ വാട്ടർ ടാപ്പുകളായിരുന്നു. ഈ ടാപ്പിൽ നിന്ന് വെള്ളം മൊത്തിക്കുടിച്ചവർക്ക് അവധിയില്ലാത്ത നൊസ്റ്റാൾജിയ സമ്മാനിക്കും അതിന്റെ ചിത്രങ്ങൾ പോലും. കോടമ്പാക്കത്ത് പൈപ്പുവെള്ളം കുടിച്ച് ജീവിച്ചിട്ടുണ്ട് എന്നൊരു സിനിമാക്കാരൻ പറഞ്ഞാൽ, അയാൾ ജെയ്സൺ ടാപ്പിൽ നിന്ന് വെള്ളം കുടിച്ചിട്ടുണ്ട് എന്നാണർത്ഥം.

റോഡ് സൈഡ് വാട്ടർ ടാപ്പുകൾ ഉപയോഗശേഷം ആളുകൾ കൃത്യമായി അടക്കാത്തത് മൂലം ധാരാളം വെള്ളം പാഴായിപ്പോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ചില എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പ് ഉണ്ടാക്കി. പിന്നീട് ടാപ്പുകളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുകയും ഈ ടാപ്പ് ഡിസൈന് പേറ്റന്റ് നേടുകയും ചെയ്തു. ടാപ്പ് കണ്ടുപിടിച്ച ജെ പി സുബ്രഹ്മണ്യ അയ്യർ ഒരുപക്ഷെ കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു കണ്ടുപിടിത്തക്കാരനും സംരംഭകനുമെല്ലാമായിരുന്നു. തോമസ് ആൽവാ എഡിസനെ പോലെ കണ്ടുപിടിത്തത്തിന് പേറ്റന്റ് എടുക്കുകയും അതിന്റെ ബിസിനസ് സാധ്യതകൾ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്ത ഒരാൾ.  രാജാംഗം, എസ്എൽ നാരായണൻ എന്നീ സുഹൃത്തുക്കളാണ് അയ്യരെ സഹായിച്ചത്. ഇരുവരും ദക്ഷിണേന്ത്യൻ റെയിൽവേയിലെ വലിയ ഉദ്യോഗസ്ഥരായിരുന്നു.




തുടർന്ന് ജെയ്സൺ ടാപ്പുകൾ വാണിജ്യാടിസ്ഥാനത്തില‍ നിർമ്മിക്കുന്നതിനായി സുബ്രഹ്മണ്യ അയ്യർ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ചു. ട്രേഡ് യൂണിയൻ സമരങ്ങളുടെ പേരിലെന്ന് പറയപ്പെടുന്നു, അയ്യർ ഫാക്ടറി കോയമ്പത്തൂരിലേക്ക് മാറ്റി. ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ഈ ടാപ്പ് ഉൽപ്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള അവകാശം ഒരു ജർമ്മൻ കമ്പനിയായ 'ഹൈഡ്രോ പ്ലാൻ' വാങ്ങി. അങ്ങനെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ഈ ടാപ്പ് വ്യാപിച്ചു.

എന്നാൽ, ജെയ്‌സൺ വാട്ടർ ടാപ്പുകൾ വരുന്നതിനുമുമ്പ് ഒരു ക്രൂഡ് സെൽഫ് ക്ലോസിംഗ് വാട്ടർ ടാപ്പ് ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.എന്തുതന്നെ ആയാലും ലോകവ്യാപകമായി ഉപയോഗിച്ചിരുന്ന, വെള്ളം പാഴാക്കാതെ ഈ ടാപ്പുകൾ നമ്മുടെ നാട്ടിൽ നിന്ന് ഉണ്ടായതാണെന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമല്ലേ !!!

ഇപ്പോൾ സെൻസർ ഉള്ള പല പല ഓട്ടോമാറ്റിക് വാട്ടർ സേവിങ് ന്യൂ ജനറേഷൻ ടാപ്പുകൾ അരങ്ങത്തു വരുമ്പോളും വളരെ നാളുകൾ നമ്മുടെ ദാഹമകറ്റിയിരുന്ന, പരമാവധി അമൂല്യ ജലം പിശുക്കി തന്നു കൊണ്ടിരുന്ന പൊതു ടാപ്പുകൾ പലർക്കും ഗൃഹാതുരത്വം ആയി ഓർമയിൽ തങ്ങി നിൽക്കുന്നുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends