രാഹുലിന്റെ MLA സ്ഥാനം പോകില്ല സതീശനെ നാണംകെടുത്തി സണ്ണി..!! കോൺഗ്രസിൽ വെള്ളിടി സതീശാ ആ കട്ടിൽ കണ്ട് പനിക്കേണ്ട

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഒളിപ്പിച്ചുവെച്ച സ്ഥലം അവർക്ക് അറിയുമെങ്കിൽ കൂടെപോകാൻ താൻ തയ്യാറാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിൻ്റെ അറസ്റ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു കീഴ്‌വഴക്കമില്ലെന്നും രാഹുലിൻ്റെ രാജി ആവശ്യപ്പെടില്ലെന്നും ആ കട്ടിൽ കണ്ട് പനിക്കണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രിക്കും ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. വിവേക് കിരണിന് അയച്ച നോട്ടീസിൻ്റെ ഗതി തന്നെയാകും ഇതിനുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർബന്ധിത ഗർഭഛിദ്രം, ലൈംഗികപീഡനം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ യൂത്ത് കോൺഗ്രസ് മുൻസംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ അറസ്‌റ്റ് ഭയന്ന് കോൺഗ്രസ് ഒളിപ്പിക്കുകയാണെന്ന് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിന്റെ ചെയ്‌തികളിൽ കോൺഗ്രസിന്റെ ജീർണ സംസ്‌കാരമാണ് വെളിപ്പെട്ടത്. ഇക്കാര്യത്തിൽ കോൺഗ്രസിൽ ഭിന്നത ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























