ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി...

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേട്ടത്തിൽ മോഹൻലാലിന് അഭിനന്ദനവുമായി മമ്മൂട്ടി. കൊച്ചിയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റി'ൻ്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയും സഹപ്രവർത്തകരും ചേർന്ന് മോഹൻലാലിനെ ആദരിച്ചത്.
പൂക്കൂട നൽകിയ മമ്മൂട്ടി മോഹൻലാലിനെ ഷാൾ അണിയിക്കുകയും ചെയ്തു. ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽ കാണുന്നത്.
ഇന്നലെ കൊച്ചിയിൽ 'പേട്രിയറ്റി'ൻ്റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്ത ദിവസം തന്നെ അദ്ദേഹത്തിന് മമ്മൂട്ടിയുടെ അഭിനന്ദനമെത്തുകയും ചെയ്തു.'
ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം' എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോക്കൊപ്പം മമ്മൂട്ടി എഴുതിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























