ജോലിസ്ഥലത്ത് സംസാരിച്ചു നിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു....

ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് കുഞ്ഞ് (50) ആണ് മരിച്ചത്. അൽ ഖോബാറിലെ ബൂഫിയയിൽ (ലഘുഭക്ഷണ ശാല) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
തുഖ്‌ബയിൽ ദീർഘകാലമായി സുഹൃത്തുമായി ചേർന്ന് നടത്തിവന്നിരുന്ന ‘ബൂഫിയത്ത് ഫാത്തിമ’ എന്ന സ്വന്തം സ്ഥാപനത്തിൽ സംസാരിച്ചു നിൽക്കുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസ് സ്ഥലത്തെത്തിയെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുതന്നെ മരണം സംഭവിച്ചു.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രവാസിയായ മുഹമ്മദ് കുഞ്ഞ്, സൗദിയിലെ ഇന്ത്യൻ കൾച്ചറൽ ഫൗേണ്ടഷൻ (ഐ.സി.എഫ്) പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. പരേതരായ അലികുഞ്ഞിന്റെയും ജമീലബീവിയുടെയും മകനാണ്. സലീനയാണ് ഭാര്യ. മുഹ്സിന, ഷഹാന എന്നിവർ മക്കളാണ്.
"
https://www.facebook.com/Malayalivartha

























