സങ്കടക്കാഴ്ചയായി... നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശിയായ രവിയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ വൈകിട്ടാണ് സംഭവം നടന്നത്.
സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കുകയായിരുന്നു രവി. ഇതിനായി വെള്ളമെത്തിക്കാനായി അടുത്തുള്ള കുളത്തിലേക്ക് പോയതിനിടെയാണ് കാട്ടാനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ രവി സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടഞ്ഞു.
https://www.facebook.com/Malayalivartha























