മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു

കല്ലമ്പലത്ത് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം വെയിലൂരില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. മന്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ മുന്നിലുണ്ടായിരുന്ന വാഹനത്തിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു മന്ത്രി. വെയിലൂരില്‍ വച്ച് മന്ത്രിയുടെ വാഹനത്തിന് തൊട്ടുമുന്നില്‍ പോയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു . ഈ സമയം മുന്നിലെ കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമായത്. തൊട്ടുപിന്നാലെ എത്തിയ മന്ത്രിയുടെ ഔദ്യോഗിക വാഹനം നിയന്ത്രിക്കാനാകാതെ മുന്നിലെ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മന്ത്രിയുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ കല്ലമ്പലം പൊലീസ് വാഹനങ്ങള്‍ നീക്കം ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























