മാതാപിതാക്കളേയും സഹോദരങ്ങളേയും വെട്ടിയ ശേഷം വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

കുടുംബത്തിലെ മാതാപിതാക്കളടക്കം അഞ്ചു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കാസര്‍കോട് ബദിയടുക്കയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബംഗളൂരുവിലെ ഐ.ടി വിദ്യാര്‍ത്ഥിയായ അശ്വിനാണ് (22) ആത്മഹത്യ ചെയ്തത്.
ബദിയടുക്ക ചാത്തപ്പാടി സ്വദേശികളായ ശ്രീഹരി കല്ലൂരായ, ഭാര്യ ലത, സഹോദരങ്ങളായ സുഗുണ, വനജാക്ഷി, സുമ എന്നിവരാണ് വെട്ടേറ്റ പരിക്കുകളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബംഗളൂരുവിലായിരുന്ന അശ്വിന്‍ ഇന്നു രാവിലെയാണ് വീട്ടിലെത്തിയത്.
വീട്ടിലെത്തിയ ഉടന്‍ വെട്ടുകത്തി ഉപയോഗിച്ച് മാതാപിതാക്കളേയും സഹോദരങ്ങളേയും വെട്ടുകയായിരുന്നു. സംഭവത്തിന് ശേഷം അശ്വിന്‍ വീടിന് സമീപത്തുള്ള തോട്ടത്തിലേക്ക് ഓടിപ്പോയി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാസര്‍കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് അശ്വിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha