പേരാമ്പ്രയില്‍ ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ചു...

ദേശീയപാത കൊടകരക്ക് സമീപം പേരാമ്പ്രയില്‍ ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ചു. പോട്ട ആശ്രമത്തിന് സമീപം മേനാച്ചേരി വീട്ടില്‍ ജോണി(68)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.15ഓടെ പേരാമ്പ്ര അപ്പോള ടയേഴ്സിന് സമീപമായിരുന്നു സംഭവം നടന്നത്.
തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: സില്‍വി. മക്കള്‍: സിസ്റ്റര്‍ ലിന്റി(സിഎസ്സി), റിന്‍സി, സിജോ. മരുമക്കള്‍: സീജോ, ആഷ്ലി.
"
https://www.facebook.com/Malayalivartha


























