കാസർകോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

കാസർകോട് ബെള്ളൂർ പള്ളപ്പാടിയിൽ ഭർതൃമതിയായ യുവതി തൂങ്ങിമരിച്ച നിലയിൽ . പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. കർണാടക പുത്തൂർ സ്വദേശിയാണ് സെറീന. ഭർതൃവീട്ടിലെ ഷെഡിലാണ് സെറീനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തെ തുടർന്ന് ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭർത്താവിനും കുടുംബത്തിനുമെതിരെ സെറീനയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി.
അതേസമയം കുട്ടികൾ ഉണ്ടാകത്തതിൻറെ പേരിൽ ഭർതൃമാതാവിൻറെ മാനസിക പീഡനം ഉണ്ടായിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. കുട്ടികളില്ല എന്ന പേര് പറഞ്ഞ് ഭർതൃമാതാവ് മറ്റാളുകളുടെ മുന്നിൽവെച്ച് സെറീനയെ അപമാനിക്കാറുണ്ടെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ കുടുംബത്തിന്റെ ആരോപണം.
മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ സ്വദേശിയും സെറീനയുടെ സഹോദരനുമായ അബ്ദുൽ റഹ്മാൻ ആദൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























