വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്

സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകുന്നേരം 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുന്നു. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും , അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായിട്ടാണ് ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം ക്രമീകരിച്ചതെന്നും മോട്ടോർ വാഹന വകുപ്പ്
സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനുവാദമില്ല. നിയമലംഘനം നടത്തിയാൽ വാഹനങ്ങൾ നീക്കം ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് . സ്കൂൾ സോണുകളിൽ വേഗത കുറച്ചു മാത്രം വാഹനങ്ങൾ ഓടിക്കേണ്ടതാണ്. സ്കൂൾ സമയം അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ വാഹനങ്ങൾ സ്കൂളുകൾക്ക് സമീപത്ത് എത്തിക്കാവൂവെന്നും നിർദേശമുണ്ട്.
https://www.facebook.com/Malayalivartha






















