സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. പവന്റെ വില 3,160 രൂപ കൂടി 1,16,800 രൂപയായി. 1,13,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം. ഗ്രാമിന്റെ വിലയാകട്ടെ 395 രൂപ കൂടി 14,600 രൂപയുമായി.
യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും കടപ്പത്ര ആദായത്തിലെ കുറവുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരുകയും ചെയ്തു. യുഎസ് ഫെഡിന്റെ പണപ്പെരുപ്പ ആശങ്കകളും പശ്ചിമേഷ്യയിലെ സംഘര്‍ഷവും സ്വര്‍ണ വിപണിയെ സ്വാധീനിച്ചു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.33 ശതമാനം ഉയര്‍ന്ന് 1,58,521 നിലവാരത്തിലെത്തി. ആഗോള വിപണിയിലാകട്ടെ രണ്ട് മാസത്തെ ഉയര്‍ന്ന നിരക്കിലാണ് വില.
https://www.facebook.com/Malayalivartha
























