നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...

കാഞ്ഞങ്ങാട് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മടിക്കൈ കീക്കാൻകോട്ടെ എംഎസ് മോഹനൻ (58) ആണ് മരിച്ചത്.
അപകടത്തിൽ 2 സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായർ വൈകുന്നേരമാണ് അപകടം സംഭവിച്ചത്.
കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്റ്റാൻ്റിലെ ഡ്രൈവർ ആയിരുന്നു. അലാമിപ്പള്ളിയിൽ നിന്നു കാഞ്ഞങ്ങാട് ടൗണിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു.
പുതിയ കോട്ട ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ വച്ച് തെരുവ് നായ കുറുകെ ഓടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഭാര്യ: ലീല. മക്കൾ: അജയ്, അനുരാഗ്.
"
https://www.facebook.com/Malayalivartha
























