കൊച്ചി കായലിലെ സൗന്ദര്യം ഇനി ഹൗസ് ബോട്ടിലൂടെ ആസ്വദിക്കാം...

കൊച്ചി കായലിലെ സൗന്ദര്യം ഇനി ഹൗസ് ബോട്ടിലൂടെ ആസ്വദിക്കാം. എട്ട് ബെഡ്റൂമുകളും വിശാലമായ കോൺഫറൻസ് ഹാളുമുള്ള ഹൗസ് ബോട്ട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മറൈൻ ഡ്രൈവിലെ കൊച്ചിൻ ബോട്ട് ക്ലബ് ജെട്ടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും.
കൊച്ചി കായലിൽ രാത്രി ഉറങ്ങാനുള്ള സൗകര്യം ഉൾപ്പെടെയുള്ള ഉള്ള ഹൗസ് ബോട്ട് ഇതാദ്യമായാണ് സർവീസിനൊരുങ്ങുന്നത്. നഗര, ഗ്രാമീണ ഭംഗി ഒരുപോലെ ആസ്വദിക്കാമെന്നതാണ് സൺറൈസ് ഹൗസ് ബോട്ട് ക്രൂയീസിന്റെ പ്രത്യേകത.
ഒരേസമയം 24 പേർക്ക് താമസിക്കാം. വിനോദ സഞ്ചാര മേഖലയിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ഗ്രീനിക്സ് എക്സ്പീരിയൻസാണ് സൺറൈസ് എന്നപേരിൽ ആഡംബര ഹൗസ് ബോട്ട് അവതരിപ്പിക്കുന്നത്. പെപ്പർ ഐലൻഡ് എന്ന സ്വകാര്യ ദ്വീപിൽ രാത്രി തങ്ങാനുള്ള സൗകര്യവുമുണ്ട്.
"
https://www.facebook.com/Malayalivartha


























