കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട് മരിച്ചു. ചെങ്കിക്കുന്ന് പ്ലാവിള വീട്ടിൽ നിന്നും നഗരൂർ നെയ്ത്തുശാല നെല്ലിക്കുന്ന് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജു (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ പുതിയകാവ് മാർക്കറ്റിന് സമീപമായിരുന്നു അപകടം സംഭവിച്ചത്.
കിളിമാനൂർ ഭാഗത്തു നിന്നും പുതിയകാവിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ശ്രീജുവിനെ, മാർക്കറ്റിന് സമീപത്തുവെച്ച് അലക്ഷ്യമായി പിന്നോട്ട് എടുത്ത കാർ തട്ടി വീഴ്ത്തുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയെന്ന് നാട്ടുകാർ .
അപകടസ്ഥലത്തു വെച്ചുതന്നെ ശ്രീജു മരണമടയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ കാറിനായി അന്വേഷണം പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha
























