സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി ശാസ്ത്രപരമായ പ്രയാസങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ കാരണം പഠനരംഗത്ത് പിന്നാക്കം പോകുന്ന ഗോത്രവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകമായി പ്രോത്സാഹിപ്പിച്ച് മുന്‍നിരയിലേക്ക് ഉയര്‍ത്താനുള്ള പ്രത്യേക പദ്ധതി; സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റുമായി മന്ത്രി എന്‍ ഷംസുദ്ദീന്‍

വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ മത്സര സജ്ജരാക്കാന്‍ കാലാനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ . മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനംനിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി ശാസ്ത്രപരമായ പ്രയാസങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ കാരണം പഠനരംഗത്ത് പിന്നാക്കം പോകുന്ന ഗോത്രവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകമായി പ്രോത്സാഹിപ്പിച്ച് മുന്‍നിരയിലേക്ക് ഉയര്‍ത്താനുള്ള പ്രത്യേക പദ്ധതിയാണ് സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം മുന്‍നിര്‍ത്തിയാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേപ്പാടിയില്‍ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
മുന്‍ വര്‍ഷത്തില്‍ സംസ്ഥാനത്തെ 50 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. 2026-27 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ 445 സ്‌കൂളുകളിലേക്കാണ് പദ്ധതി വ്യാപിപ്പിച്ചത്. പദ്ധതി നടത്തിപ്പിനായി അഞ്ച് കോടി രൂപ ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























